നടുവണ്ണൂർ: കായണ്ണ ഗവ. യു.പി സ്കൂൾ കർഷകദിനത്തിൽ കാർഷിക പ്രദർശനം നടത്തി. പഴയകാല കാർഷിക ഉപകരണങ്ങളുടെയും കാർഷികവിഭവങ്ങളുടെയും പ്രദർശനം കുട്ടികൾക്ക് പുതിയ അനുഭവമായി. കയ്യോൽ, കയ്യിൽ തട്ട് പറ, നാഴി തുടങ്ങി നിരവധി പഴയകാല ഉപകരണങ്ങൾ പ്രദർശനത്തിൽ സ്ഥാനംപിടിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയാറാക്കിയ കാർഷിക പതിപ്പ് വാർഡ് അംഗം യു.വി. ബോബൻ പ്രകാശനം ചെയ്തു. സ്കൂൾ ലീഡർ ഗോപിക ഏറ്റുവാങ്ങി. പഞ്ചായത്തിലെ മികച്ച കർഷകനായ പി. ഗംഗാധരൻ നായർ പഴയ കാല കർഷകത്തൊഴിലാളികളായ ഉണ്ണൂലി, ഗോപാലൻ എന്നിവരെ ഒന്നാം വാർഡ് അംഗം പി.സി. അസൈനാർ ആദരിച്ചു. പി. ഗംഗാധരൻ നായർ കാർഷിക അനുഭവം പങ്കുവെച്ചു. സ്കൂളിലെ കുട്ടിക്കർഷകനായ ആറാം ക്ലാസിലെ ജിശ്വന്തിന് അസിസ്റ്റൻറ് കൃഷി ഓഫിസർ ഗിരീഷ് ഉപഹാരം നൽകി. ക്ലാസ് തലത്തിലെ മികച്ച പ്രദർശനത്തിന് എം.പി.ടി.എ ചെയർപേഴ്സൻ പ്രസന്ന ഉപഹാരം നൽകി. എ.എം. മോഹനൻ, കെ. രാജൻ എന്നിവർ സംസാരിച്ചു. കെ.വി.സി. ഗോപി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ടി. രാജൻ സ്വാഗതവും കെ.കെ. അബൂബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.