കർഷകദിനം ആചരിച്ചു

പാലേരി: ചങ്ങരോത്ത് കൃഷിഭവ​െൻറയും പഞ്ചായത്തി​െൻറയും ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ആയിശ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എൻ.പി. വിജയൻ അധ്യക്ഷത വഹിച്ചു. കെ.എസ്. സാമുവൽ, എൻ.സി. മൊയ്തുഹാജി, സുരേന്ദ്രൻ മുന്നൂറ്റാങ്കണ്ടി, പ്രസന്ന വിളയാറ, സുരേന്ദ്രൻ വാഴയിൽ മീത്തൽ, ചെറിയാൻ ഒളവക്കുന്നുമ്മൽ, കുഞ്ഞികൃഷ്ണൻ വാഴപറമ്പിൽ എന്നിവരെ പ്രസിഡൻറ് പൊന്നാട അണിയിക്കുകയും ചങ്ങരോത്ത് സർവിസ് ബാങ്ക് പ്രസിഡൻറ് എം. വിശ്വൻ ഉപഹാരം നൽകുകയും ചെയ്തു. സഫിയ പടിഞ്ഞാറയിൽ, ഒ.ടി. രാജൻ, കിഴക്കയിൽ ബാലൻ, എൻ.ടി. ബാലൻ, കെ.ജി. രാമനാരായണൻ, സുരേന്ദ്രൻ പാലേരി, പി.സി. ഭാസ്കരൻ, ടി.എം. മൂസ, ഉണ്ണി വേങ്ങേരി, അമ്മദ് ഹാജി എന്നിവർ സംസാരിച്ചു. കൃഷി അസി. ദിവാകരൻ സ്വാഗതവും വിപിൻ നന്ദിയും പറഞ്ഞു. അധ്യാപക നിയമനം മേപ്പയൂർ: മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സോഷ്യൽ വർക്ക് അധ്യാപക ഒഴിവിലേക്ക് താൽക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാർഥികൾ തിങ്കളാഴ്ച 10ന് ഒാഫിസിൽ എത്തിച്ചേരണം. സ്വാതന്ത്ര്യദിനം ആഘോഷിച്ചു പാലേരി: വടക്കുമ്പാട് ഗവ. എൽ.പി സ്കൂളിൽ അമ്മമാർക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപകൻ വി.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി.പി. കുഞ്ഞമ്മദ്, പപ്പൻ കന്നാട്ടി, പുനത്തിൽ അബ്ദുല്ല, റാഗിണി, എം.പി.ടി.എ ചെയർമാൻ റസിത, സുരേഷ്, കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. കെ.സി. ബാബു സമ്മാനദാനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.