മികച്ച കാർഷിക വിദ്യാലയമായി വീരവഞ്ചേരി എൽ.പി സ്കൂൾ

നന്തിബസാർ: മൂടാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ മികച്ച കാർഷിക സ്കൂൾ തെരഞ്ഞെടുപ്പ് മത്സരത്തിൽ വീരവഞ്ചേരി എൽ.പി സ്കൂളിനെ മികച്ച കാർഷിക വിദ്യാലയമായി തെരഞ്ഞെടുത്തു. കർഷക ദിനത്തിൽ മൂടാടി പഞ്ചായത്ത് ഹാളിൽ നടന്ന കർഷക സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് അംഗം ശാലിനി കൃഷ്ണൻ ട്രോഫി വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. മൂടാടി പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. അസി. കൃഷി ഓഫിസർ പി. നാരായണൻ നന്ദി പറഞ്ഞു. ഈ വർഷത്തെ മികച്ച കാർഷിക പ്രവർത്തനങ്ങളാണ് വീരവഞ്ചേരി എൽ.പി സ്കൂളിനെ അവാർഡിന് അർഹമാക്കിയത്. കാർഷിക ക്ലബി​െൻറ കീഴിൽ കരനെൽ കൃഷി, ജൈവ പച്ചക്കറി കൃഷി, വാഴ കൃഷി, കൂൺകൃഷി എന്നിവ വിജയകരമായി നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.