പൊട്ടിയ പൈപ്പ്​ മാറ്റാൻ അധികൃതർ എത്തിയില്ല; കുടിവെള്ളം പാഴാകുന്നു

നന്മണ്ട: ജപ്പാൻ പൈപ്പി​െൻറ കടന്നുകയറ്റം മൂലം ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു. അമ്പതിലേറെ കുടുംബങ്ങൾക്ക് പ്രയോജനമായ കുന്നുമ്മൽ കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് ചിറയിൻതാഴത്ത് പൊട്ടിയത്. ഒരാഴ്ചയിലധികമായി കുടിവെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ്. കുന്നുമ്മൽ കുടിവെള്ള പദ്ധതിയുടെ പൈപ്പിനു മീതെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് കരാറുകാർ സ്ഥാപിച്ചതാണ് ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് പാരയായത്. ജെ.സി.ബി ഉപയോഗിച്ച് കീറിയെടുത്താണ് പൈപ്പ് ഇട്ടത്. ആഴമേറിയ കുഴിയിൽ പൈപ്പ് സ്ഥാപിച്ചതിനാൽ ജപ്പാൻ കുടിവെള്ള പദ്ധതിക്കായി കുഴിയെടുക്കാതെ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ പൈപ്പിനു മീതെ സ്ഥാപിച്ച് സാമ്പത്തിക നേട്ടം കൈവരിക്കാനാണ് കരാറുകാരൻ വക്രബുദ്ധി ഉപയോഗിച്ചതെന്ന് ഉപഭോക്താക്കൾ പറയുന്നു. പൈപ്പ് ഇട്ട ഭാഗം മണ്ണ് നീക്കിയപ്പോൾ നാട്ടുകാർക്ക് ഒരുവിധത്തിലും ബദൽ സംവിധാനമേർപ്പെടുത്താൻ കഴിയാത്തവിധമായിരുന്നു. രണ്ടു പദ്ധതിയുടെ പൈപ്പുകളും. പൊട്ടിയ പൈപ്പ് നന്നാക്കണമെങ്കിൽ ജപ്പാൻ പൈപ്പ് ആദ്യം പുറത്തെടുക്കണം. പഞ്ചായത്ത് അധികൃതർ ബന്ധപ്പെെട്ടങ്കിലും 'ഇപ്പോൾ വരാം' എന്ന മറുപടി അല്ലാതെ മറ്റൊന്നും അധികൃതരിൽനിന്നും ലഭിക്കുന്നില്ല. പൊതുവേ കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലയാണിവിടെ. സ്വാതന്ത്ര്യദിനം ആഘോഷിച്ചു പയ്യോളി: ചനിയേരി മാപ്പിള എൽ.പി സ്കൂളിൽ പ്രധാനാധ്യാപകൻ എൻ.എം. നാരായണൻ പതാക ഉയർത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബാലുശ്ശേരി: മുസ്ലിം യൂത്ത്ലീഗ് ബാലുശ്ശേരിയിൽ സംഘടിപ്പിച്ച യൂത്ത് പരേഡിൽ വി.ടി. ബൽറാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി ബാലുശ്ശേരി: പൊന്നാരം റസിഡൻസ് അസോസിയേഷൻ നടത്തിയ പരിപാടിയിൽ കെ. രാമചന്ദ്രൻ പതാക ഉയർത്തി. പി.കെ. രാജേഗാപാലൻ അധ്യക്ഷത വഹിച്ചു. കണ്ണാടിപ്പൊയിൽ യുവജന വായനശാല നടത്തിയ പരിപാടിയിൽ കെ.പി. വിജയൻ പതാക ഉയർത്തി. വാർഡ് അംഗം കെ.കെ. സുജിത് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.