മുക്കം: മാമ്പൊയിൽ പ്രദേശത്ത് റോഡിെൻറ വശങ്ങളിലും പറമ്പുകളിലും തള്ളിയ മാലിന്യ ചാക്കുകളിൽനിന്നുള്ള ദുർഗന്ധമൂലം ജനം വലയുന്നു. അറവുശാലയിലെ കോഴി അവശിഷ്ടങ്ങളും മത്സ്യ അവശിഷ്ടങ്ങളും നിറച്ച ചാക്കുകൾ രാത്രിയിലാണ് ഇവിടെ തള്ളിയത്. മാമ്പൊയിലിലെ നാരായണൻ നായർ, പ്രേമൻ എന്നിവരുടെ വീട്ടുവളപ്പിലും, റോഡ് വശങ്ങളിലും പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച മാലിന്യം അജ്ഞാതർ തള്ളി കടന്നുകളയുകയായിരുന്നു. ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങൾ കാക്കകളും മറ്റും കൊത്തിവലിച്ച് പ്രദേശമാകെ വ്യാപിക്കുന്നുണ്ട്. ദുർഗന്ധം സഹിക്കാനാവാതെ കുറ്റിപാല പുഴയോരം െറസിഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ നാട്ടുകാർ മുക്കം പൊലീസിൽ പരാതി നൽകി. .................... kr2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.