കാട്ടുപന്നികൾ കൃഷിനാശം വിതച്ച് വാഴുന്നു: ഭീതിയൊഴിയാതെ ഗ്രാമവാസികൾ

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പ്, കറുത്തപറമ്പ് വല്ലത്തായ്പ്പാറ, തേക്കുകുറ്റി, ആനയാംകുന്ന്, മലാകുന്ന്, കൽപ്പൂര്, കാരമൂല, തോണ്ട, മാടക്കശ്ശേരി, മുരിങ്ങപുറായ് തുടങ്ങി പ്രദേശങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നു. സന്ധ്യയായാൽ ജനങ്ങൾക്ക് ഇറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. പ്രവാസി ജീവിതം നിർത്തി കൃഷിയിലേക്ക് തിരിഞ്ഞ വലിയപറമ്പിലെ കോയയുടെ കൃഷിയിടത്തിലെ നൂറോളം കുലക്കാറായ വാഴകൾ കഴിഞ്ഞ ദിവസം പന്നികൾ നശിപ്പിച്ചു. പുന്നക്കൽ ഹംസ, എ.പി. അബ്ദുസ്സലാം, അച്ചോളി ഹസ്സൻ, ഗോ ഷാലക്ക് അബ്ദുറഹിമാൻ തുടങ്ങിയ കർഷകരുടെ കപ്പ, വാഴ തോട്ടങ്ങളിലും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പ് വലിയപറമ്പിലെ കൂലിപ്പണിക്കാരനായ അബൂബക്കറിനെ വീട്ടുമുറ്റത്ത് പന്നികൾ ആക്രമിച്ചിരുന്നു. രണ്ട് കൊല്ലം മുമ്പ് കാരമൂല, കൽപൂരിലെ കീ ലത്ത് അബ്ദുസ്സലാം വീട്ടുപറമ്പിൽവെച്ച് പന്നികളുടെ ആക്രമണത്തെ തുടർന്നാണ് മരിച്ചത്. രാത്രിയായാൽ പത്തു മുതൽ ഇരുപത്തഞ്ച് എണ്ണം വരെയുള്ള കൂട്ടങ്ങളായാണ് പന്നികൾ കൃഷിയിടങ്ങളിലിറങ്ങി നാശം വിതക്കുന്നത്. വലിയപറമ്പ്- കക്കാട് ഇട റോഡുകളിലൂടെ പന്നികളുടെ സഞ്ചാരം ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവ​െൻറ നേതൃത്വത്തിൽ ബോറപ്പ് പൊടി കിഴികളാക്കി കൃഷിയിടത്തിൽ കെട്ടി തൂക്കിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ലെന്ന് കർഷകർ പറയുന്നു. കുറുക്കന്മാരില്ലാത്തതിനാൽ മുക്കം: കാട്ടുപന്നികളുടെ വർധനവിന് കാരണം കുറുക്കന്മാരുടെ കുറവ് കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കുറുക്കന്മാർ പന്നികൾ താമസിക്കുന്നിടങ്ങളിൽ എത്തി കുഞ്ഞുങ്ങളെ ഭക്ഷിക്കുന്നതിനാൽ പന്നികളുടെ വംശവർധനവിന് നിയന്ത്രണമുണ്ടായിരുന്നു. ........................ kr5
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.