കുറ്റ്യാടി: ദേവർകോവിൽ കെ.വി.കെ.എം എം.യു.പി സ്കൂളിൽ കാർഷിക ക്ലബിെൻറ നേതൃത്വത്തിൽ കുട്ടികൾ കർഷകവേഷമണിഞ്ഞ് കൈക്കുമ്പിളിൽ ഒരു പിടി മണ്ണുമായാണ് കർഷക ദിനത്തിൽ സ്കൂളിലെത്തിയത്. തുടർന്ന് വിദ്യാർഥികൾ മണ്ണും വിണ്ണും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. കരനെൽ കൃഷിയുടെ കളപറിക്കൽ പ്രവൃത്തിയും ശേഷം വിദ്യാർഥികൾ നടത്തി. പ്രധാനാധ്യാപകൻ പി.കെ. നവാസ്, എം. രാജൻ, എ.കെ. ലളിത, പി.വി. രാജേന്ദ്രൻ, പി.കെ. സണ്ണി, എം.പി. മോഹൻദാസ്, പി.വി. നൗഷാദ്, പി. ഷിജിത്ത്, കെ.പി. ഷംസീർ, കെ.പി. ശ്രീജിത്ത്, എം.കെ. അൻവർ എന്നിവരും വിദ്യാർഥി പ്രതിനിധികളായ കാദംബരി വിനോദ്, അയന അശോക്, നഫ നൗറിൻ എന്നിവർ നേതൃത്വം നൽകി. നടീല്‍ വസ്തുക്കള്‍ നല്‍കി കര്‍ഷക ദിനാചരണം വേളം: ചെറുകുന്ന് ഗവ. യു.പി സ്കൂളില്‍ യുവ കര്‍ഷകനായ കാപ്പുമ്മല്‍ ഉദീപിനെ പൊന്നാടയണിയിച്ചും തെങ്ങിന്‍തൈ നല്‍കിയും ആദരിച്ചു. കാര്‍ഷിക ക്വിസ് ഉള്‍പ്പടെയുള്ള മത്സരങ്ങളിലെ വിജയികള്‍ക്ക് നടീല്‍ വസ്തുക്കള്‍ സമ്മാനമായി നല്‍കി. പഞ്ചായത്തംഗം കെ.കെ. മനോജന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. സി.കെ. മൊയ്തു, പി.പി. ചന്ദ്രന്‍, എം. മുഹമ്മദ് സലീം, കെ.സി. സല്‍മ, എം.കെ. കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു. കുറ്റ്യാടി: 'സ്കൂളിൽ ഒരു കൽപവൃക്ഷം' പദ്ധതിയുമായി ഒയിസ്ക കുറ്റ്യാടി ചാപ്റ്റർ ചിങ്ങമാസത്തെ വരവേറ്റു. കേരകൃഷി പദ്ധതിയുടെ ഭാഗമായി ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും തെങ്ങിൻതൈ നട്ടുപിടിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം അടുക്കത്ത് എം.എ.എം യു.പി സ്കൂളിൽ ജില്ല പഞ്ചായത്ത് വികസനകാര്യ ചെയർമാൻ പി.ജി. ജോർജ് നിർവഹിച്ചു. ജമാൽ പാറക്കൽ അധ്യക്ഷത വഹിച്ചു. കെ.പി. ശ്രീനിജ, കെ.എ. പൊറോറ, എസ്.ജെ. സജീവ് കുമാർ, പി.പി. ദിനേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.