നടുവണ്ണൂർ: ടൗൺ അംഗൻവാടിയിൽ വാർഡ് അംഗം ലത നള്ളിയിൽ പതാക ഉയർത്തി. കെ.സി. കമല, വാസു, പൂക്കോയ തങ്ങൾ, എ.എം. ആണ്ടി, രേഷ്മ എന്നിവർ സംസാരിച്ചു. അമ്മമാരുടെ മത്സരങ്ങളിൽ മാത, ശിൽപ, രേഷ്മ എന്നിവർ സമ്മാനാർഹരായി. പ്രസന്ന നന്ദി പറഞ്ഞു. നടുവണ്ണൂർ മുക്കിലെപീടിക സാംസ്കാരിക കൂട്ടായ്മ നടത്തിയ പരിപാടിയിൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം സുഹാജ് നടുവണ്ണൂർ പതാക ഉയർത്തി. എൻ.കെ. സബീർ, രാഘവൻ നായർ, ആഷിക് വയലിൽ, ഫായിസ് കരുവന്നൂർ, വിജയൻ മലപാട്ട്, തഷ്‌രീക് കരുവന്നൂർ എന്നിവർ സംസാരിച്ചു. ലിവർപൂൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ പരിപാടിയിൽ ഒ.പി. രവീന്ദ്രൻ നായർ പതാക ഉയർത്തി. റാഫി, ഫവാസ്, ഷംനാദ്, വഫ എന്നിവർ സംസാരിച്ചു. 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂർ മേഖല കമ്മിറ്റി ഊരള്ളൂരിൽ ഫ്രീഡം സ്ക്വയർ സംഘടിപ്പിച്ചു. സമസ്ത ജില്ല സെക്രട്ടറി പി.എം. കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. നിസാർ ദാരിമി അധ്യക്ഷത വഹിച്ചു. തൻസീർ ദാരിമി കാവുന്തറ മുഖ്യ പ്രഭാഷണം നടത്തി. ജലീൽ ദാരിമി പ്രതിജ്ഞ ചൊല്ലി. അഹ്മദ് മൗലവി, അസീസ് എലങ്കമൽ, നാസർ ഊരള്ളൂർ, കോയ ദാരിമി, ഇമ്പിച്ചി അമ്മത്, അലി റഫീഖ് ദാരിമി, ഇസ്ഹാഖ് നൊച്ചാട്, ഇസ്മാഈൽ അരിക്കുളം, സുബൈർ ദാരിമി, കെ.സി. മുഹമ്മദ്, കെ. ആസിഫ്, ഫർഹാൻ തിരുവോട് എന്നിവർ സംസാരിച്ചു. കോട്ടൂർ എ.യു.പി സ്കൂളിൽ വിമുക്ത ഭടൻ സുരേഷ് കുമാർ മേപ്പയൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.എച്ച്. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ആർ. ശ്രീജ, സ്കൂൾ മാനേജർ കെ. സദാനന്ദൻ എന്നിവർ സംസാരിച്ചു. കാവിൽ കല്ലിടുക്കിൽ ബശീരിയ നഴ്സറി സ്കൂളിൽ ടി. കുഞ്ഞു പതാക ഉയർത്തി. കെ.ടി.കെ റഷീദ് അധ്യക്ഷത വഹിച്ചു. പി.എം. നസീറ പ്രതിജ്ഞ ചൊല്ലി. പി. ബഷീർ, എം. ഉമ്മർ, എൻ.പി. നാസില, എ.പി. സുകന്യ എന്നിവർ സംസാരിച്ചു. കായണ്ണ ഗവ. യു.പി സ്കൂളിൽ പ്രധാനാധ്യാപകൻ ടി. രാജൻ, എസ്.എം.സി പ്രസിഡൻറ് ടി. സത്യൻ, എം.ടി. ജോർജ്, എ.എ. തോമസ്, വിനോദിനി, ഷിജി, കെ.കെ. അബൂബക്കർ, ടി.എം. രാജൻ, ടി.എം. വിജയൻ എന്നിവർ നേതൃത്വം നൽകി. എലങ്കമലിലെ ജി.സി.സി പ്രവാസികൾ നടത്തിയ പരിപാടിയിൽ ദഫ്മുട്ട് കലാകാരൻ കുറ്റിമാക്കൂൽ കുഞ്ഞിമൊയ്തി സാഹിബ് പതാക ഉയർത്തി. എ. മുഹമ്മദ് കോയ പ്രതിജ്ഞ ചെല്ലി. സി.കെ. ഹമീദ്, കെ.എം. നൗഷാദ്, പി. നവാസ്, എ.കെ. അമ്മത് മുസ്ലിയാർ, പി. ജനാർദനൻ, കെ. മുഹമ്മദലി, ബീർബൽ സാദിഖ് എന്നിവർ നേതൃത്വം നൽകി. മിഷൻ സേഫ് മിൽക്ക് പദ്ധതി നടുവണ്ണൂർ: കോട്ടൂർ വെറ്ററിനറി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അവിടനല്ലൂർ ക്ഷീരസംഘത്തിൽ നടപ്പാക്കുന്ന മിഷൻ സേഫ് മിൽക്ക് പദ്ധതിയുടെ ഉദ്ഘാടനവും മൃഗസംരക്ഷണ വകുപ്പിെൻറ കന്നുകുട്ടി പരിപാലന പദ്ധതിയുടെ കാഫ് റാലിയും സെമിനാറും ആഗസ്ത് 26ന് മന്ത്രി കെ. രാജു കൂട്ടാലിടയിൽ നിർവഹിക്കും. എം.കെ. രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ, ടി.കെ ശ്രീധരൻ എന്നിവർ രക്ഷാധികാരിമാരായും പഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറാങ്ങോട്ട് ചെയർപേഴ്സനായും ഡോ. പി.പി. ബിനീഷ് കൺവീനറായും 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറാങ്ങോട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.കെ. ബാലൻ, മൃഗ സംരക്ഷണ വകുപ്പ് അസി. ഡയറക്ടർ ഡോ. വി.എസ്. രമാദേവി, ഡോ. പി.പി. ബിനീഷ്, ഡോ. നീന തോമസ്, കെ. സുധി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.