'ലൈഫ്' പദ്ധതി: ഉള്ള്യേരി അഞ്​ജനോറ മലയിലെ 15 ഏക്കറിൽ സമഗ്ര ഭവന സമുച്ചയം

p3 lead 'ലൈഫ്' പദ്ധതി: ഉള്ള്യേരി അഞ്ജനോറ മലയിലെ 15 ഏക്കറിൽ സമഗ്ര ഭവന സമുച്ചയം കോഴിക്കോട്: 'ലൈഫ്' പദ്ധതിക്ക് കീഴിൽ ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ അഞ്ജനോറ മലയിലെ 15 ഏക്കർ സർക്കാർ ഭൂമിയിൽ സമഗ്ര ഭവന സമുച്ചയം (സമ്പൂർണ വാസഗ്രാമം) നിർമിക്കും. ഇതുസംബന്ധിച്ച പദ്ധതി മാർഗരേഖ കലക്ടറേറ്റിൽ നടന്ന നവകേരള മിഷൻ യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ് അവതരിപ്പിച്ചു. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ഉള്ള്യേരിയിലെയും പരിസര പഞ്ചായത്തുകളിലെയും വീടില്ലാത്ത ആയിരത്തോളം കുടുംബങ്ങൾക്ക് മെച്ചപ്പെട്ട പാർപ്പിട, ജീവിത സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതി ലക്ഷ്യം. 1000 വാസഗൃഹങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും പുറമെ മാലിന്യ സംസ്കരണ സംവിധാനം, നഴ്സറി, പ്രാഥമിക വിദ്യാലയം, ആരോഗ്യ കേന്ദ്രം, പൊതുപഠന മുറിയും ഗ്രന്ഥാലയം, കമ്യൂണിറ്റി ഹാൾ, ശിശു സംരക്ഷണ കേന്ദ്രം, വയോജനങ്ങൾക്ക് പകൽ വീടുകൾ, തൊഴിൽ- നൈപുണ്യ വികസന കേന്ദ്രം, ലഘു വ്യവസായ യൂനിറ്റുകൾ, സാമൂഹിക കൃഷി പദ്ധതി, പൊതു ഉദ്യാനം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ബൃഹത് പദ്ധതി. സർക്കാറി​െൻറയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതി വിഹിതത്തിനും എം.പി, എം.എൽ.എ.മാരുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള വിഹിതത്തിനും പുറമെ സ്വകാര്യ മേഖലയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും കോർപറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽനിന്ന് വലിയ സഹായം പ്രതീക്ഷിക്കുന്നതായും ജില്ല കലക്ടർ അറിയിച്ചു. 1000 വാസഗൃഹങ്ങൾ, നഴ്സറി, പ്രാഥമിക വിദ്യാലയം, ആരോഗ്യ കേന്ദ്രം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ബൃഹത് പദ്ധതി inner box must പാവപ്പെട്ടവർക്ക് വീടും തൊഴിലും സർക്കാർ ലക്ഷ്യം - -മന്ത്രി ടി.പി കോഴിക്കോട്: പാവപ്പെട്ടവർക്ക് വീടും തൊഴിലും സാമൂഹിക സുരക്ഷ സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുകയെന്നത് സർക്കാറി​െൻറ പ്രഖ്യാപിത ലക്ഷ്യമാണെന്നും നവകേരള മിഷൻ പദ്ധതികളിൽപെട്ട 'ലൈഫ്' പദ്ധതിയിലൂടെ ഇതാണ് യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ. കലക്ടറേറ്റിൽ നവകേരള മിഷൻ പദ്ധതികളുടെയും എം.പി, എം.എൽ.എ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തി​െൻറയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 'ലൈഫ്' ഗുണഭോക്താക്കളെ െതരഞ്ഞെടുക്കുന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ അതിജാഗ്രത പുലർത്തണം. പാവപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്. അർഹരായ ഒരാളും ലിസ്റ്റിൽപെടാതെ പോകരുത്. അനർഹരായ ആരും ഉൾപ്പെടാനും പാടില്ല. റേഷൻ കാർഡി​െൻറ അടിസ്ഥാനത്തിലാണ് പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ െതരഞ്ഞെടുക്കുന്നത്. വീടും സ്ഥലവും ഇല്ലാത്തവരെ പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് മെച്ചപ്പെട്ട താമസസൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.എൽ.എമാരായ എ.കെ. ശശീന്ദ്രൻ, ഡോ. എം.കെ. മുനീർ, പുരുഷൻ കടലുണ്ടി, വി.കെ.സി. മമ്മദ് കോയ, സി.കെ. നാണു, ജോർജ് എം. തോമസ്, പി.ടി.എ. റഹീം, എ. പ്രദീപ് കുമാർ, കെ. ദാസൻ, ഇ.കെ. വിജയൻ, കാരാട്ട് റസാഖ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.