കോഴിക്കോട്: കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിന് സർക്കാർ തുടക്കമിടുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി ഹരിതകേരളം മിഷെൻറ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. പദ്ധതി നടത്തിപ്പിനുള്ള ഒരുക്കം പൂർത്തിയായി. ജില്ലാതലത്തിൽ ചൊവ്വാഴ്ച സ്വാതന്ത്ര്യദിന ചടങ്ങുകൾക്കു ശേഷം 'മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം' പ്രഖ്യാപനം നടത്തും. ജനപ്രതിനിധികൾ അടങ്ങുന്ന സന്നദ്ധസേവന പ്രവർത്തകർ ഭവനസന്ദർശനവും ബോധവത്കരണ പ്രവർത്തനവും നടത്തും. 2018 മാർച്ച് മൂന്നാം വാരത്തിനുമുമ്പ് ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതികൾ പൂർത്തീകരിക്കാനാണ് കർമപരിപാടികൾ തയ്യാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.