കൽപള്ളിയിലെ സ്​പോർട്​സ്​ കോംപ്ലക്​സ്​: സ്​ഥലം ലഭ്യമായാലുടൻ തുടർ നടപടിയെന്ന്​ മന്ത്രി

കൽപള്ളിയിലെ സ്പോർട്സ് കോംപ്ലക്സ്: സ്ഥലം ലഭ്യമായാലുടൻ തുടർ നടപടിയെന്ന് മന്ത്രി മാവൂർ: കൽപള്ളിയിൽ സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിെന സമീപിച്ചതായി മന്ത്രി എ.സി. മൊയ്തീൻ നിയമസഭയെ അറിയിച്ചു. പി.ടി.എ. റഹീം എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൽപള്ളിയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റീ.സ 52/3 എ, 54/2ബിയിൽപെട്ട 7.8 ഏക്കർ സ്ഥലത്താണ് സ്പോർട്സ് കോംപ്ലക്സ് പണിയാൻ ഉദ്ദേശിക്കുന്നത്. ഇതി​െൻറ സ്ഥല പരിശോധന നടത്തിയതായും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൽനിന്ന് സ്ഥലം കായിക വകുപ്പിന് കൈമാറി കിട്ടുന്ന മുറക്ക് തുടർ നടപടി കൈക്കൊള്ളുമെന്നും മറുപടിയിൽ പറഞ്ഞു. മാവൂർ -കോഴിക്കോട് റോഡിൽ കൽപള്ളി പാലം കഴിഞ്ഞാലുടൻ വയലിനോട് ചേർന്നാണ് പൊതുമരാമത്ത് വകുപ്പി​െൻറ സ്ഥലമുള്ളത്. ഇവിടെ നിലവിൽ ഫുട്ബാൾ മൈതാനമാണ്. വർഷംതോറും ഫുട്ബാൾമേള നടക്കുന്നത് ഇവിടെയാണ്. എന്നും ഫുട്ബാളിനെയും മറ്റു കായിക വിനോദങ്ങളെയും നെഞ്ചോടുചേർത്ത മാവൂരി​െൻറ കായിക വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് കരുതുന്ന ആധുനിക സൗകര്യത്തോടുകൂടിയ സ്പോർട്സ് കോംപ്ലക്സാണ് പണിയാൻ ഉദ്ദേശിക്കുന്നത്. ഗാലറിയോടുകൂടിയ ഇലവൻസിന് അനുയോജ്യമായ ഫുട്ബാൾ സ്റ്റേഡിയം, വോളിബാളിനുള്ള ഇൻഡോർ സ്റ്റേഡിയം, സ്േപാർട്സ് കൗൺസിൽ ഒാഫിസ്, പരിശീലന കേന്ദ്രം, ഡ്രസിങ് റൂം എന്നിവ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. പി.ടി.എ. റഹീം എം.എൽ.എയുടെയും സംസ്ഥാന സ്പോർട്സ് കൗൺസിലി​െൻറയും ഫണ്ട് ഉപയോഗിച്ചാണ് സ്റ്റേഡിയം പണിയുക. ഏതാണ്ട് റോഡിന് സമാന്തരമായി കെട്ടി ഉയർത്തിയായിരിക്കും നിർമാണം. കഴിഞ്ഞ ജനുവരിയിൽ സംസ്ഥാന സ്േപാർട്സ് യുവജനകാര്യ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ ഇവിടെയെത്തി പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.