വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് രാപ്പകൽ സമരം തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ടാണ് സസ്പെൻഷൻ ഫറോക്ക്: ഫാറൂഖ് കോളജിൽ യൂനിയൻ തെരഞ്ഞെടുപ്പ് വിജയാഹ്ലാദവുമായി ബന്ധപ്പെട്ട് നാല് എം.എസ്.എഫ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരത്തിന് നേതൃത്വംനൽകിയ ആറ് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോളജ് യൂനിറ്റ് പ്രസിഡൻറ് മസ്ഹൂദ് കൊട്ടപ്പുറം, ജില്ല കമ്മിറ്റി അംഗം ഷമീർ താഴൂർ, കോഴിക്കോട് സ്വദേശി ഇല്യാസ്, യൂനിവേഴ്സിറ്റി സ്വദേശി ജസീൽ, മലപ്പുറം സ്വദേശി റിസ് വാൻ, നാദാപുരം സ്വദേശി സി.എച്ച്. മുഹമ്മദ് എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എം.എസ്.എഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ രാജാഗേറ്റിന് മുകളിൽ കയറി എം.എസ്.എഫ് പതാക വീശിയ സംഭവവുമായി ബന്ധപ്പെട്ട് ആദിൽ, അനീസ്, അലി എന്നി മൂന്ന് വിദ്യാർഥികളെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിെൻറ ഓഫിസിന് മുന്നിൽ സമരം നടത്തുകയും എം.എസ്.എഫ് പതാക സ്ഥാപിക്കുകയും ചെയ്ത സംഭവത്തിൽ ഒരു പ്രവർത്തകനെക്കൂടി വൈകുന്നേരം സസ്പെൻഡ് ചെയ്തു. സസ്പെൻഡ് ചെയ്ത നാലു വിദ്യാർഥികളെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വിദ്യാർഥികൾ സമരരംഗത്തായിരുന്നു. സമരത്തിന് നേതൃത്വംനൽകിയ ആറ് വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തത്. സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോളജിൽ എം.എസ്.എഫ് രാപ്പകൽ സമരം ആരംഭിച്ചു. എം.എസ്.എഫ് ജില്ല സെക്രട്ടറി ഷുഹൈബ് ഉദ്ഘാടനം ചെയ്തു. അനസ്, ഫഹി അഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.