പരിശീലന പരിപാടി

വടകര: പഠനവൈകല്യം സംബന്ധിച്ച് വടകരയിൽ പരിശീലനക്യാമ്പ് നടത്തി. കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും ആയുർവേദരംഗത്തും ഹോമിയോപ്പതി രംഗത്തുമുള്ള പ്രമുഖരായ ഡോക്ടർമാരും പങ്കെടുത്തു. പഠനവൈകല്യമനുഭവിക്കുന്ന മുഴുവൻ കുട്ടികളെയും കണ്ടെത്തി സൗജന്യമായി പരിശീലനം നൽകുന്നതിന് ക്യാമ്പിൽ നിന്ന് െതരഞ്ഞെടുത്ത െപ്രെമറിസ്കൂളിലെ 50 പേർക്ക് തുടർപരിപാടിക്ക് സൗകര്യമൊരുക്കും. സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റും ഈരാളുങ്കൽ ലേബർ കോൺട്രാക്റ്റേഴ്സ് സൊസൈറ്റിയും സംയുക്തമായാണ് തുടർപരിപാടിക്ക് നേതൃത്വം നൽകുന്നത്. മുനിസിപ്പൽ അധ്യക്ഷൻ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ സദാനന്ദൻ മണിയോത്ത് മുഖ്യാതിഥിയായിരുന്നു. രമേശൻ പാലേരി അധ്യക്ഷത വഹിച്ചു. ഡോ. വി.പി. ഗിരീഷ് ബാബു, ബിനീഷ് കൂട്ടങ്ങാരം എന്നിവർ സംസാരിച്ചു. ശിൽപശാലയിൽ ഡോക്ടർമാരായ സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ, പി.എൻ. സുരേഷ്കുമാർ, കെ. രമേഷ്, എ. ജമീല, പി.കെ. ബാലകൃഷ്ണൻ, ഡി. സച്ചിത്ത് എന്നിവർ ക്ലാസുകൾ നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.