ചാലിയത്തെ അധ്യാപനകാലം രചനകൾക്ക് പ്രചോദനമായി -ശ്രീകുമാരൻ തമ്പി ചാലിയം: തരിവളകളുടെ ചേർന്നു കിലുക്കവും തൽക്കാലദുനിയാവിെൻറ നിഷ്പ്രഭയുമൊക്കെ തെൻറ രചനകളിൽ കടന്നുവന്നത് ചാലിയം ഉമ്പിച്ചിഹാജി സ്കൂളിൽ അധ്യാപകനായെത്തിയതിെൻറ പ്രതിഫലനമാണെന്ന് കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ഉമ്പിച്ചിഹാജി ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഘടന സംഘടിപ്പിച്ച തലമുറകളുടെ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മലയാളത്തിെൻറ പ്രിയ ഗാനരചയിതാവുകൂടിയായ അദ്ദേഹം. അരനൂറ്റാണ്ട് മുമ്പ് 20ാം വയസ്സിൽ ചാലിയം സ്കൂളിൽ ഗണിതാധ്യാപകനായെത്തിയപ്പോൾ അത് ഹരിപ്പാടുകാരനായ തെൻറ ആദ്യ വടക്കൻ യാത്രയായിരുന്നു. ക്ഷേത്ര ഗ്രാമമായ തെൻറ നാട്ടിൽനിന്നും വ്യത്യസ്തമായിരുന്നു കോഴിക്കോടൻ ഗ്രാമമായ ചാലിയം. ഇസ്ലാം സംസ്കാരവും ഒപ്പനയും ഖുർആനുമൊക്കെ എനിക്കിവിടെനിന്ന് പഠിക്കാനായി. ഇവിടത്തെ ജീവിതവും പഠനവുമാണ് എക്കാലത്തെയും ഹിറ്റുകളായ 'തരിവളകൾ ചേർന്നുകിലുങ്ങി', 'തൽക്കാലദുനിയാവ് കണ്ടു നീ മയങ്ങാതെ' തുടങ്ങിയ ഗാനങ്ങൾ രചിക്കാനുള്ള അറിവും അനുഭവവുമായത്. ഖുർആനിെൻറ ആകത്തുകയായ തൽക്കാലദുനിയാവ് എന്ന് തുടങ്ങുന്ന ഗാനം താൻ രചിച്ചതാണെന്ന കാര്യം പലർക്കും അത്ഭുതമാണ്. അല്ലാഹുവിൻ തിരുസഭയിൽ കണക്ക് കാണിക്കാൻ ഇന്നോ നാളെയോ എല്ലാവരും ചെല്ലണമെന്ന തെൻറ പാട്ടിലെ വരികൾ എല്ലാവരും ഓർത്താൽ നമ്മളെല്ലാവരും നന്നാകും. എട്ടുമാസം മാത്രം ഇവിടെ ജോലി ചെയ്ത് പിന്നീട് എൻജിനീയറിങ് പഠനത്തിന് പോയെങ്കിലും അസി. ടൗൺ പ്ലാനറായി കോഴിക്കോട്ട് തന്നെ തിരിച്ചെത്തി. തെൻറ ഇഷ്ട തിയറ്ററുകളായ രാധയും കോറണേഷനുമൊക്കെയുള്ള കോഴിക്കോട്ടുനിന്നാണ് 1966ൽ ആദ്യമായി 'കാട്ടുമല്ലി' സിനിമക്കായി പാട്ടെഴുതാൻ മദിരാശിക്ക് വണ്ടികയറിയത്. സിനിമക്കായി 2000ത്തിലേറെയും അല്ലാതെ 1000ത്തിൽപരവും പാട്ടെഴുതി. നിരവധി സിനിമകൾ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. എന്നാലും അധ്വാനത്തിന് ആദ്യമായി 106 രൂപ പ്രതിഫലം ലഭിച്ച ചാലിയം സ്കൂളിനെ ഒരിക്കലും മറക്കാതിരിക്കാൻ താൻ ശ്രദ്ധ പുലർത്തുന്നതായും ശ്രീകുമാരൻ തമ്പി പറഞ്ഞു. പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് അണ്ടിപ്പറ്റ് ബാബു അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ വി.കെ.സി. മമ്മദ് കോയ, പുരുഷൻ കടലുണ്ടി, മാനേജിങ് കമ്മിറ്റി പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, ശ്രീലങ്കയിലെ സാഹിറ കോളജ് സെക്രട്ടറി അലവി മുക്താർ, ഭാനുമതി കക്കാട്ട്, സബൂന ജലീൽ, വി. ഷാഹിന, എം. ഷഹർബാൻ, കെ. മുഹമ്മദ് അബ്ദുറഹ്മാൻ, കെ.എം. അബ്ദുറഹ്മാൻ ഹാജി, ഡോ. സി. സോമനാഥൻ, ഡോ. എ. മുഹമ്മദ് ഹനീഫ, പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, എം.വി. സെയ്ത് ഹിസാമുദ്ദീൻ, ഒ. ജയശ്രീ, എ.പി. വിനോദ്കുമാർ, സാബിർ എങ്ങാട്ടിൽ, വി.പി. അജയൻ, എം.സി. അക്ബർ, മോഹൻ ചാലിയം, സത്താർ കൊട്ടലത്ത്, സി.സി. സലീം, കെ. അബ്ദുല്ലത്തീഫ്, എൻ. ഹാരിദ്, ഡോ. സന്ദീപ് കുന്നത്ത്, കെ.പി. അഷ്റഫ് എന്നിവർ സംസാരിച്ചു. 100 വയസ്സ് പിന്നിട്ട ഒ. അബ്ദുല്ല മുതൽ 2017ൽ പടിയിറങ്ങിയവർ വരെയുള്ള പതിനായിരത്തോളം പേർ സംഗമത്തിൽ പങ്കാളികളായി. സാംസ്കാരികസമ്മേളനം കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കെ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.ബി. ഉമ്പിച്ചി ഹാജി ജീവചരിത്ര ഗ്രന്ഥം അലവിമുക്താർ (ശ്രീലങ്ക) പ്രകാശനം ചെയ്തു. സാമൂതിരി രാജകുടുംബാംഗം പി.സി. കൃഷ്ണവർമ രാജ ഏറ്റുവാങ്ങി. ഗ്രന്ഥകാരൻ കെ.പി. അഷ്റഫ്, ഉമ്പിച്ചിഹാജി സ്മാരക പ്രഭാഷണം നടത്തി. സിനിമനടൻ മാമുക്കോയ സമ്മാനവിതരണം നടത്തി. ബാച്ചുതല സംഗമങ്ങൾ, പൂർവാധ്യാപകർ, ശ്രദ്ധേയരായ പൂർവവിദ്യാർഥികൾ എന്നിവരെ ആദരിച്ചു. പ്രവാസിസംഗമം, കലാപരിപാടികൾ, സിനിമതാരങ്ങൾ, പ്രശസ്ത ഗായകർ എന്നിവർ നടത്തിയ കലാ സായാഹ്നം എന്നിവയും നടന്നു. പി.ബി.ഐ. മുഹമ്മദ് അഷ്റഫ് സ്വാഗതവും പി.വി. ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.