കുറ്റ്യാടി: അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 20 കോടി രൂപ ചെലവിൽ നിർമിക്കുന്ന ബൈപാസിനെക്കുറിച്ച് ആലോചിക്കാൻ തിങ്കളാഴ്ച പകൽ 11ന് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫിസിൽ സർവ കക്ഷിയോഗം നടക്കുമെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ അറിയിച്ചു. കഴിഞ്ഞ മൂന്ന് ബജറ്റുകളിൽ തുക വകയിരുത്തുന്നുണ്ടെങ്കിലും സ്ഥലമെടുപ്പ് സംബന്ധിച്ച് ധാരണയാവാത്തതിനാൽ പദ്ധതി പ്രാവർത്തികമാക്കാനായിട്ടില്ല. കോഴിക്കോട്--വടകര റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസിന് 2017ലെ ബജറ്റിൽ 10 കോടിയാണ് അനുവദിച്ചിരുന്നത്. ഭൂമി തരംമാറ്റൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കാനാണ് കഴിയാത്തത്. ഭൂമി തരംമാറ്റൽ, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ നടപടികളാണ് നടക്കാനുള്ളത്. ഈ കാര്യങ്ങൾ ത്വരിതഗതിയിൽ നടന്നുവരുന്നതായി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.