പന്തീരാങ്കാവ്: ഇരുളിെൻറ മറവിൽ റോഡരികിൽ കക്കൂസ് മാലിന്യം തളളി. പന്തീരാങ്കാവ് ബൈപാസിൽ തിരുത്തിമ്മതാഴം റോഡിനു സമീപമാണ് തോട്ടിലേക്ക് കഴിഞ്ഞ ദിവസം രാത്രി മാലിന്യം തള്ളിയത്. ദുർഗന്ധത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മാലിന്യം തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. നാട്ടുകാരുടെ നിരന്തര ജാഗ്രതക്കിടയിലും ഈ ഭാഗങ്ങളിൽ വ്യാപകമായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. ആഴ്ചകൾക്ക് മുമ്പ് വീട്ടിലെ മാലിന്യം റോഡിലുപേക്ഷിച്ച് കടന്ന് കളഞ്ഞ സംഭവത്തിൽ നാട്ടുകാർ മുക്കം സ്വദേശിക്കെതിരെ പരാതി നൽകിയിരുന്നു. മാലിന്യം തള്ളിയതിെൻറ ഉത്തരവാദിയായ ആൾ തന്നെ എടുത്ത് മാറ്റണമെന്ന നാട്ടുകാരുടെ നിലപാടിനെ തുടർന്ന് അധികൃതർ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. ഉപേക്ഷിച്ച മാലിന്യം റോഡിലും സമീപത്തെ തോട്ടിലും പരക്കുകയും ചെയ്തു. ജനവാസമില്ലാത്ത സ്ഥലങ്ങളിൽ ടാങ്കറുകളിൽ കക്കൂസ് മാലിന്യ മൊഴുക്കി വിടുന്നവർക്കെതിരെ നടപടി കർശനമാക്കുകയും നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ഒരു നടപടിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.