കോഴിക്കോട്: വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾതല ഗണിത പഠന പ്രവർത്തനങ്ങൾക്കായി 'ഗണിതചക്രം' പദ്ധതിക്ക് കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം. വിദ്യാഭ്യാസ ജില്ലയിലെ വിവിധ ഹൈസ്കൂളുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കും അധ്യാപകർക്കുമായി പത്താംതരം ഒന്നാം പാദത്തിലെ അധ്യായങ്ങൾ ആസ്പദമാക്കിക്കൊണ്ടുള്ള ക്ലാസുകളും ചർച്ചകളും നടന്നു. ഡയറ്റ് കോഴിക്കോടിെൻറയും 'സിേമ്പാസിയ മാത്തമാറ്റിക്ക'യുടെയും സംയുക്ത സംരംഭത്തിന് കാലിക്കറ്റ് ഗേൾസ് മാനേജ്മെൻറാണ് മുൻകൈയെടുത്തത്. ഉദ്ഘാടനം മാനേജിങ് കമ്മിറ്റി പ്രസിഡൻറ് ഡോ. അലി ഫൈസൽ നിർവഹിച്ചു. കേരളത്തിലെ ഏറ്റവും മികച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ബാബു പറശ്ശേരിയെ ചടങ്ങിൽ അനുമോദിച്ചു. എസ്.സി.ഇ.ആർ.ടി അക്കാദമിക് സമിതി അംഗം പ്രഫ. ഇ. കൃഷ്ണൻ, മുൻ കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ പി. പ്രഭാകരൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. എം.കെ. സൈനബ (ഹെഡ്മിസ്ട്രസ് ഇൻചാർജ്, കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ) അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി.എ.ഒ ടി.കെ. അജിത്കുമാർ മുഖ്യ പ്രഭാഷണം നടത്തി. സിേമ്പാസിയ മാത്തമാറ്റിക്ക പ്രോഗ്രാം കോഒാഡിനേറ്റർ എച്ച്. മധു ആനന്ദ് സ്വാഗതവും കൺവീനർ ഇ. ഷാജഹാൻ നന്ദിയും പറഞ്ഞു. സിവിൽ സർവിസ് സെമിനാർ കോഴിക്കോട്: സിവിൽ സർവിസ് പരീക്ഷയെഴുതാൻ താൽപര്യമുള്ളവർക്കായി എജുസോൺ സിവിൽ സർവിസ് അക്കാദമി സൗജന്യ സെമിനാർ നടത്തുന്നു. ആഗസ്റ്റ് 15ന് കോഴിക്കോട് എജുസോൺ സിവിൽ സർവിസ് അക്കാദമിയിലാണ് സെമിനാർ നടത്തുന്നത്. ഫോൺ: 8138 877444.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.