'തെരുവ്​ കച്ചവടക്കാരെ വഴിയാധാരമാക്കരുത്​'

കോഴിക്കോട്: മിഠായിതെരുവ് നവീകരണത്തി​െൻറ പേരിൽ തെരുവ് കച്ചവടക്കാരെ കുടിയൊഴിപ്പിക്കാനുള്ള അധികാരികളുടെ നീക്കം ഉപേക്ഷിക്കുകയും അവർക്ക് പുനരധിവാസം ഉറപ്പുവരുത്തണമെന്നും ജില്ല വഴിയോര കച്ചവട ഫെഡറേഷൻ (എ.െഎ.ടി.യു.സി) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഫെഡറേഷ​െൻറ ജില്ല പ്രസിഡൻറ് പി.വി. മാധവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. മുഹമ്മദ് ബഷീർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡൻറ് കെ.പി. ബാലകൃഷ്ണൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. പങ്കജാക്ഷൻ, പി.കെ. നാസർ, അബ്ദുൽ സജീദ്, റസാഖ്, ഇ.പി. കബീർ എന്നിവരും സംസാരിച്ചു. കട അവധി കോഴിക്കോട്: സ്വാതന്ത്ര്യദിനത്തിൽ ഒയാസിസ് കോമ്പൗണ്ടിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധിയാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. ബി.എസ്.എൻ.എൽ ആധാർ മേള കോഴിക്കോട്: ആഗസ്റ്റ് 15ന് താഴെ പറയുന്ന സ്ഥലങ്ങളിൽ ബി.എസ്.എൻ.എൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്ന മേള സൗജന്യമായി നടത്തുന്നു. ലിങ്ക് ചെയ്യുവാൻ ആധാർ നമ്പറും ഒപ്പം മൊബൈൽ േഫാണും കൊണ്ടുവരണം. മേളയിൽ 3 ജി സിം സൗജന്യമായി നൽകും. സ്ഥലങ്ങൾ: ബി.എസ്.എൻ.എൽ മലാപ്പറമ്പ് ടെലഫോൺ എക്സ്ചേഞ്ച് കസ്റ്റമർ സർവിസ് സ​െൻറർ, പുതുക്കുളങ്ങര പാറമ്മൽ റസിഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ പുതുക്കുളങ്ങര പാർട്ടി ഒാഫിസിന് സമീപം, ടെലിഫോൺ എക്സ്ചേഞ്ച് രാമനാട്ടുകര, ടെലിഫോൺ എക്സ്ചേഞ്ച് പന്തീരാങ്കാവ്, ടെലിഫോൺ എക്സ്ചേഞ്ച് പന്നിയങ്കര, കടലുണ്ടി റെയിൽവേ ക്രോസിന് സമീപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.