പൂനൂർപുഴ ശുചീകരണം തുടരുന്നു

കക്കോടി: മലിനമായിക്കൊണ്ടിരിക്കുന്ന പൂനൂർപുഴക്ക് പുനർജന്മം നൽകി കർമസമിതി പ്രവർത്തകരുടെ ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നു. ഞായറാഴ്ച സമിതി പ്രവർത്തകർ നടത്തിയ ശുചീകരണത്തിൽ പുഴയുടെ കരിപ്പാക്കടവ് മുതൽ കക്കടവത്തുതാഴം വരെയുള്ള ഭാഗം ശുചീകരിച്ചു. ഒരു കൂട്ടം ആളുകൾ ചേർന്നുള്ള പരിശ്രമത്തി​െൻറ ഫലമായി പുഴയുടെ പല ഭാഗങ്ങളും ഇതിനകം വൃത്തിയാക്കി. കാടുകൾ നിറഞ്ഞ ഭാഗവും ചളി നിറഞ്ഞ സ്ഥലവും കർമസമിതിയുടെ ശ്രമഫലമായി ശുചീകരണം നടത്തി ജലസ്രോതസ്സിന് പുതുജീവൻ പകർന്നു. ഒഴിവുദിവസത്തെ എല്ലാ ജോലികളും മാറ്റിവെച്ചാണ് പ്രവർത്തകർ ശ്രമദാനത്തിൽ മുഴുകുന്നത്. പ്രസിഡൻറ് എ. ബാലരാമൻ, വൈസ് പ്രസിഡൻറ് വി.ടി. സുഭാഷ്, ജോയൻറ് സെക്രട്ടറി സുധീർ വളപ്പിൽ, ഗിരി കക്കടവത്ത്, രാജേഷ് ബാബു, എം.പി. ശശി, അബൂബക്കർ, എൻ.പി. ജഗദീഷ്, സജീവൻ കക്കടവത്ത്, ബാലരാമൻ എന്നിവരാണ് പുഴ സംരക്ഷണത്തിന് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.