കനോലി കനാലിനെ തെളിനീരൊഴുകുന്ന ജലപാതയാക്കാൻ അഭിപ്രായങ്ങൾ തേടി കലക്​ടർ

കോഴിക്കോട്: നഗരഹൃദയത്തിലെ ജലപാതയായ കനോലി കനാലിനെ സുന്ദരിയാക്കാനുള്ള നിർദേശങ്ങൾ ക്ഷണിച്ച് കലക്ടർ യു.വി. ജോസി​െൻറ േഫസ്ബുക്ക് പോസ്റ്റ്. ൈകയേറ്റങ്ങൾ വിവിധയിടങ്ങളിലായി ഒഴിപ്പിച്ചതിനെക്കുറിച്ച് പറയുന്നതോടൊപ്പമാണ് നഗരഹൃദയത്തിലെ മാലിന്യകുപ്പയായ കനോലികനാലിനെ സുന്ദരമായ തണ്ണീർതടമാക്കാനുള്ള ക്രിയാത്മകനിർദേശങ്ങൾ കലക്ടർ പൊതുജനങ്ങളിൽ നിന്ന് തേടുന്നത്. കനോലി കനാൽ നവീകരണത്തിനായുള്ള സമഗ്രമായ ഒരു രൂപരേഖ തയാറാക്കുന്നതിനുള്ള ചർച്ച തുടങ്ങിയതായും ഇത് പ്രാവർത്തികമാക്കുന്നതിന് മുഴുവനാളുകളുടെയും സഹകരണം വേണമെന്നും കലക്ടർ അഭ്യർഥിക്കുന്നു. മണിക്കൂറുകൾക്കകം നിരവധിപേർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങെന: ''കുറെയേറെ കാലമായി കനോലി കനാൽ ഒരു പ്രശ്നമാണ്. നഗരത്തിനുള്ളിലൂടെയുള്ള കനാലുകളും തോടുകളും ലോകത്തിലെ പല നഗരങ്ങളും അഭിമാനത്തോടെ നിലനിർത്തുന്ന ഒരു അലങ്കാരമാണ്. നമ്മൾ കോഴിക്കോട്ടുകാർക്കാണെങ്കിൽ ഇന്ന് വൃത്തിഹീനമായ ഈ കനാൽ ഒരു ബാധ്യതയായി മാറിയിട്ടുണ്ട്. കനാലിൽ കെട്ടിക്കിടക്കുന്ന മലിനജലം ഇന്ന് അടുത്തുള്ള കുടിവെള്ള സ്രോതസ്സുകൾക്ക് കൂടി ഭീഷണിയാണ്. കനോലി കനാൽ എന്ത് ചെയ്യും എന്നതിനെപ്പറ്റി കാലാകാലങ്ങളിൽ ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. പ്രശ്നങ്ങൾ ഏറെയാണ്. കനാലി​െൻറ ഉടമസ്ഥാവകാശം, മാലിന്യങ്ങൾ കനാലിൽ തള്ളുന്ന പ്രശ്നം, കനാലി​െൻറ പരിസരത്ത് പലയിടത്തുമുള്ള ഭൂമി ൈകയേറ്റം, പല ഭാഗത്തും ഇടിഞ്ഞുവീഴാറായ കനാൽ ഭിത്തി അങ്ങനെ പലതും. കനോലി കനാൽ സർേവ ചെയ്യുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ചില ഭാഗങ്ങളിലെ കൈയേറ്റങ്ങൾ ഇതിനകം തന്നെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കല്ലായിപ്പുഴ- കനോലി കനാൽ പരിസരങ്ങളിലായി 25 ഏക്കറിലധികം വരുന്ന ഭൂമി ൈകയേറ്റങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ശക്തമായ നടപടികൾ തുടങ്ങിക്കഴിഞ്ഞു. സരോവരത്തിനടുത്ത് 40 കോടിയോളം വിലമതിക്കുന്ന സ്ഥലം സ്വകാര്യവ്യക്തി കൈയേറിയത് ഒഴിപ്പിച്ചത് ഈയിടെയാണ്. സർക്കാർ, സർക്കാറിതര സംവിധാനങ്ങൾ ബഹുജനപങ്കാളിത്തത്തോടെ ശ്രമിച്ചാൽ കോഴിക്കോട് നഗരത്തി​െൻറ അഭിമാനചിഹ്നമായി മാറ്റാൻ സാധ്യതകൾ ഒട്ടേറെയുള്ള ഒരു പ്രദേശമാണ് ഇത്. നമുക്ക് എല്ലാവർക്കും ചേർന്ന് ഒരുകൈ നോക്കിയാലോ? കനോലി കനാൽ നവീകരണത്തിനായുള്ള സമഗ്രമായ രൂപരേഖ തയാറാക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇവ സമയബന്ധിതമായ ഒരു പ്രവൃത്തിപഥത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. നഗരത്തി​െൻറ ഹൃദയഭാഗത്ത് തെളിനീരൊഴുകുന്ന ഒരു ജലപാതയാണ് സ്വപ്നം. അതിമോഹമെന്നും നടക്കാത്ത കാര്യമെന്നും പലരും പറഞ്ഞേക്കാം. പേക്ഷ, സ്വപ്നത്തിൽ പിശുക്ക് കാണിക്കാൻ തുടങ്ങിയാൽ മൊത്തം പണി പാളും എന്ന് ഒരു പ്രമാണമുണ്ട്. സുന്ദരമായ കനോലി കനാൽ നഗരത്തിന് സാധ്യമായ ഒരു സ്വപ്നമാണ് എന്നുതന്നെയാണ് കരുതുന്നത്. അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു...''
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.