കാമ്പസുകളിലെ മദ്യപാനത്തിനെതിരെ ജാഗ്രതസമിതി രൂപവത്കരിക്കണം -എം.എസ്.എം കാമ്പസുകളിലെ മദ്യപാനത്തിനെതിരെ ജാഗ്രതസമിതി രൂപവത്കരിക്കണം -എം.എസ്.എം മുക്കം: കാമ്പസുകളില്‍ ആഘോഷങ്ങളുടെ മറവില്‍ മദ്യപാനം വര്‍ധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ജാഗ്രതസമിതികൾ രൂപവത്കരിക്കണമെന്ന് എം.എസ്.എം സംസ്ഥാന പ്രതിനിധി സമാപനസമ്മേളനം ആവശ്യപ്പെട്ടു. മദ്യപാനികളെ സൃഷ്ടിക്കുന്ന ഗൂഢവിരുന്നുകള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ രക്ഷാകര്‍തൃസമിതി ഉള്‍പ്പെടുന്ന ജാഗ്രതസമിതികളുണ്ടാവണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ലഹരിവസ്തുക്കള്‍ വില്‍പന നടത്താന്‍ നിലവില്‍ നിശ്ചയിച്ച ദൂരപരിധി ഇരട്ടിയായി വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ അജ്മാന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജനറല്‍ സെക്രട്ടറി പി. ലുബൈബ് അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. സി.എം സാബിര്‍ നവാസ്, ഡോ.കെ.മുഹമ്മദ് ഷഹീര്‍, എ.പി.മുനവ്വര്‍ സ്വലാഹി, സി.പി. സലിം, പി.പി. നസീഫ്, സി.എം.അബ്ദുല്‍ ഖാലിക്, സി.മുഹാസ്, ഡോ.കെ.മുഹമ്മദ് കണ്ണിയന്‍, കെ.പി.മുഹമ്മദ് ഷമീല്‍, ഇന്ഷാദ് സ്വലാഹി, കെ.നൂറുദ്ദീന്‍ സ്വലാഹി, വി.അബൂബക്കര്‍, നിസാര്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു. ഐക്യരാഷ്ട്രസഭയില്‍ പ്രബന്ധം അവതരിപ്പിച്ച അഷ്ഹാം സലീലിനെ ചടങ്ങിൽ ആദരിച്ചു. photo: MKMUC1 എം.എസ്.എം സംസ്ഥാനസമിതിയുടെ ത്രിദിന പ്രതിനിധിസമ്മേളനത്തിെൻറ സമാപനം യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ അജ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.