ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, വീട്ടിൽ കവർച്ചശ്രമം പേരാമ്പ്ര: പൈതോത്ത് ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ കതക് കുത്തിത്തുറന്ന് കവർച്ചശ്രമം നടത്തുകയും ചെയ്തു. പൈതോത്ത് താനിക്കണ്ടി റോഡിൽ കേളൻമുക്കിൽ സ്ഥാപിച്ച പുറയൻകോട് മഹാശിവക്ഷേത്രത്തിെൻറ ഭണ്ഡാരം കുത്തിത്തുറന്നാണ് പണം കവർന്നത്. ഇതിനു സമീപമുള്ള നസ്റിൽ ഹൗസിൽ യൂസഫിെൻറ വീട്ടിൽ മോഷണശ്രമം നടന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിെൻറ മുൻവശത്തെ വാതിൽ പൂട്ട് കുത്തിത്തുറക്കാൻ ശ്രമം നടന്നു. താഴ് അടിച്ചുപൊട്ടിച്ച നിലയിലും പിറകുവശത്തെ ഗ്രിൽസ് തുറന്ന നിലയിലുമായിരുന്നു. മോഷ്ടാക്കൾക്ക് വീടിനകത്തു കടക്കാൻ കഴിഞ്ഞിട്ടില്ല. വീട്ടിലുണ്ടായിരുന്നവർ ബന്ധുവീട്ടിൽ വിവാഹത്തിന് പോയതായിരുന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. photo:KPBA 6. മോഷണം നടന്ന ക്ഷേത്രഭണ്ഡാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.