ജീവകാരുണ്യ പ്രവർത്തനം: ഫാർമേഴ്സ് ബാങ്ക് പ്രവർത്തനം മാതൃകാപരം-^ ഉമ്മൻചാണ്ടി

ജീവകാരുണ്യ പ്രവർത്തനം: ഫാർമേഴ്സ് ബാങ്ക് പ്രവർത്തനം മാതൃകാപരം-- ഉമ്മൻചാണ്ടി മാനന്തവാടി: ജീവകാരുണ്യ പ്രവർത്തനത്തിൽ മാനന്തവാടി ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്കി​െൻറ പ്രവർത്തനം മാതൃകാപരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വയോധികരായ അംഗങ്ങൾക്കായി ബാങ്ക് നടപ്പാക്കുന്ന ചികിത്സ സഹായ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംഗങ്ങളോട് കൂറു പുലർത്തുമ്പോഴാണ് ബാങ്കി​െൻറ പ്രവർത്തനം പൂർണതയിലെത്തുക. കർഷകർക്കും ഗ്രാമീണർക്കും സഹായകമായ കൂടുതൽ പദ്ധതികൾ ഏറ്റെടുത്തു നടത്താൻ സഹകരണ സംഘങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വാർധക്യ പെൻഷൻ വിതരണത്തി​െൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ലാഭവിഹിത വിതരണോദ്ഘാടനം നടത്തി. സഹകാരികളായ കെ.വി. മോഹനൻ (ചെയർമാൻ, മാർക്കറ്റിങ് ഫെഡറേഷൻ), എൻ.കെ. അബ്ദുൽ റഹ്മാൻ (പ്രസിഡൻറ്, കാരശ്ശേരി സർവിസ് സഹകരണ ബാങ്ക്), അഡ്വ. എം.ഡി. വെങ്കിട്ട സുബ്രഹ്മണ്യൻ (പ്രസിഡൻറ്, മടക്കിമല സർവിസ് സഹകരണ ബാങ്ക്) എന്നിവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. വെങ്കിട്ട സുബ്രഹ്മണ്യനുള്ള പുരസ്കാരം മടക്കിമല ബാങ്ക് വൈസ് പ്രസിഡൻറ് ഇ.വി. ജോസ് ഏറ്റുവാങ്ങി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ബാങ്ക് പ്രസിഡൻറ് അഡ്വ. എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ്, സ്ഥിരം സമിതിയംഗം, പി.ടി. ബിജു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീത രാമൻ, വൈസ് പ്രസിഡൻറ് കെ.ജെ. പൈലി, ബാങ്ക് ഡയറക്ടർ പി.വി. ജോർജ്, മാനേജിങ് ഡയറക്ടർ റോസ്‌ലിൻ എം. ജോസഫ്, സഹകരണ സംഘം ജില്ല ജോയൻറ് രജിസ്ട്രാർ ഇ. സുരേഷ് കുമാർ, സഹകരണ സംഘം ജോയൻറ് റജിസ്ട്രാർ (ജനറൽ) വി. മുഹമ്മദ് നൗഷാദ്, ജില്ല സഹകരണ ബാങ്ക് ജനറൽ മാനേജർ പി. ഗോപകുമാർ, മംഗലശ്ശേരി മാധവൻ തുടങ്ങിയവർ സംസാരിച്ചു. SUNWDL21 മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വിസ് സഹകരണ ബാങ്ക് അംഗങ്ങളായ വയോധികര്‍ക്ക് ചികിത്സ സഹായം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു ഇസ്ലാമിക് പാരൻറിങ് കോഴ്‌സ് വെങ്ങപ്പള്ളി: സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ മഹല്ല് തലത്തിൽ നടത്തി ക്കൊണ്ടിരിക്കുന്ന ഇസ്ലാമിക് പാരൻറിങ് കോഴ്‌സിന് ജില്ലയിൽ തുടക്കമായി. പരിപാടി എസ്‌.എം.എഫ് ജില്ല സെക്രട്ടറി പി.സി. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് തന്നാണി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ഓറിയേൻറഷൻ ക്ലാസിനു സംസ്ഥാന ട്രെയിനർ ഹക്കീം തൃക്കരിപ്പൂർ നേതൃത്വം നൽകി. കെ.എ. നാസർ മൗലവി കോഴ്സ് വിശദീകരിച്ചു. സാജിദ് ബാഖവി, ഉസ്മാൻ പഞ്ചാര, ജാഫർഹൈതമി, നാസർ പച്ചൂരാൻ, മുഹമ്മദ് പനന്തറ, മുഹമ്മദ് ഹാജി, ഇബ്രാഹിം ഫൈസി, കെ.എ. റഹ്മാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.