വളയം: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കൽ, എളമ്പ പ്രദേശങ്ങളിലെ വാറ്റ് കേന്ദ്രങ്ങളിൽ നാദാപുരം എക്സൈസ് സംഘത്തിെൻറ റെയ്ഡ്. 200 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് വ്യാജവാറ്റ് തടയുന്നതിനും മദ്യക്കടത്ത് തടയുന്നതിനും എക്സൈസ് വകുപ്പിെൻറ പ്രത്യേക നിർേദശപ്രകാരമാണ് പരിശോധന നടത്തിയത്. എളമ്പയിലെ തോടരികിൽ കുറ്റിക്കാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്. ചാരായം നിർമിക്കാനായി 200 ലിറ്ററിെൻറ ടാങ്കിൽ കലക്കി വെച്ച ഇത് എക്സൈസ് സംഘം പിടികൂടി നശിപ്പിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് എളമ്പയിൽ കുറ്റിക്കാടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 50 ലിറ്റർ വാഷ് നാദാപുരം എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചിരുന്നു. എക്സൈസ് പ്രിവൻറിവ് ഓഫിസർ എ.കെ. ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രമോദ് പുളിക്കൂൽ, വി.സി. വിജയൻ, എ. വിനോദൻ, നിഷ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.