നഴ്​സുമാർക്കും പാലിയേറ്റിവ്​ നഴ്​സുമാർക്കും തുല്യവേതനം നൽകണം ^ഉമ്മൻ ചാണ്ടി

നഴ്സുമാർക്കും പാലിയേറ്റിവ് നഴ്സുമാർക്കും തുല്യവേതനം നൽകണം -ഉമ്മൻ ചാണ്ടി കോഴിക്കോട്: പാലിയേറ്റിവ് നഴ്സുമാർക്ക് മറ്റ് നഴ്സുമാർക്ക് കൊടുക്കുന്ന വേതനം നൽകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. അവർക്ക് ജോലിസ്ഥിരതയും മിനിമം വേതനവും പ്രോവിഡൻറ് ഫണ്ടും ഇ.എസ്.െഎ തുടങ്ങിയ സാമൂഹികസുരക്ഷപദ്ധതികളും ഏർപ്പെടുത്തണമെന്നത് ന്യായമായ ആവശ്യങ്ങളാണ്. സർക്കാർ ഇക്കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കണം. കേരള പഞ്ചായത്ത് പാലിയേറ്റിവ് നഴ്സസ് അസോസിയേഷ​െൻറ നാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ രക്ഷാധികാരി എം. രാജൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ പി.വി. ഗംഗാധരൻ, അസോസിയേഷൻ പ്രസിഡൻറ് ടി.എ. ലിസി, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, സി.പി.െഎ ദേശീയ കമ്മിറ്റി അംഗം ടി.വി. ബാലൻ, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ എം.സി. മായിൻ ഹാജി, കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. പി.എം. സുരേഷ് ബാബു, സ്വാഗതസംഘം കൺവീനർ എം.കെ. ബീരാൻ, എൻ.പി. ബാലകൃഷ്ണൻ, പി.ടി. ഉമാനാഥ്, പി. കിഷൻചന്ദ്, ജനറൽ സെക്രട്ടറി ആഗ്നസ് ജോസ് തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ പി.എം. നിയാസ്, തോമസ് മാത്യു എന്നിവരും കെ.എം. കാതിരി, സുനിഷ് മാമിയിൽ, എം. അരവിന്ദൻ, എം.ടി. സേതുമാധവൻ, ടി.എം. ചന്ദ്രൻ, മിനി മോഹൻ, ദീപ ജോഷി, മോളി ഷാജി, ലിസിക്കുട്ടി, പി. സുലോചന എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.