മുസ്​ലിം ലീഗ് സമരസംഗമം നടത്തി

മുസ്ലിം ലീഗ് സമരസംഗമം കൊടിയത്തൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾക്കെതിരെ തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സമരസംഗമം നടത്തി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പന്നിക്കോട്ട് നടത്തിയ സമരസംഗമം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി.കെ. ഹുസൈൻകുട്ടി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ്, ജില്ല വൈസ് പ്രസിഡൻറ് സലാം തേക്കുംകുറ്റി, സെക്രട്ടറി സൈദ് ഫസൽ, മണ്ഡലം ലീഗ് ഭാരവാഹികളായ വി.എ. നസീർ, യൂനുസ് പുത്തലത്ത്, ഇബ്രാഹിം തട്ടൂർ, വി.എ. റഷീദ്, യു.ഡി.എഫ് ചെയർമാൻ എ.എം. അഹമദ് കുട്ടി ഹാജി, മജീദ് പുതുക്കുടി, കെ.പി. സുനീർ, വി.പി.എ. ജലീൽ, കെ.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മുനിസിപ്പൽ ഭാരവാഹികളായ എൻ.കെ. അഷ്റഫ്, എൻ.ഐ. അബ്ദുൽ ജബ്ബാർ, അബ്ദുൽ റഷീദ് അൽ ഖാസിമി, കെ. കോയ, അബ്ദുൽ ബർറ്, ഗഫൂർ കല്ലുരുട്ടി, കെ.എം. ബഷീർ, ഷാഫി വളഞ്ഞപാറ, എൻ. ജമാൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി. 'മക്കൾക്കായ്' കൗൺസലിങ് ക്ലാസ് നാളെ കൊടിയത്തൂർ: ജി.എം.യു.പി സ്കൂളിൽ തിങ്കളാഴ്ച രണ്ടു മണിക്ക് അമ്മമാർക്കായി കൗൺസലിങ് ക്ലാസ് സംഘടിപ്പിക്കും. മഞ്ചേരി മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം പ്രഫസർ ഡോ. മുഹമ്മദ് ഷാൻ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.