താമരശ്ശേരി: വയനാട് ചുരത്തിലെ വ്യൂപോയൻറിനും ആറാം വളവിനും ഇടക്ക് സ്ഥിരമായി മത്സ്യമാലിന്യം തള്ളുന്ന വാഹനം ചുരം സംരക്ഷണ സമിതി പ്രവർത്തകർ കാവലിരുന്ന് പിടികൂടി പൊലീസിലേൽപിച്ചു. നിരവധി ദിവസം രാത്രി ഉറക്കമിളച്ച് കാവലിരുന്നാണ് കഴിഞ്ഞ ദിവസം രാത്രി മാലിന്യം തള്ളുന്ന വാഹനം കണ്ടെത്തിയത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിന് വാഹനത്തിെൻറ ഫോട്ടോ എടുത്ത് വണ്ടി വിടുകയായിരുന്നു. കെഎൽ 72 എ 7325 നമ്പർ പിക്അപ്പിലാണ് മാലിന്യം കൊണ്ടുവന്നത്. ശനിയാഴ്ച ഇതേ വാഹനം ൈഡ്രവർ മാറി ചുരത്തിലൂടെ വന്നപ്പോഴാണ് സമിതി പ്രവർത്തകർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് അടിവാരം ഔട്ട് പോസ്റ്റിലേക്ക് മാറ്റി. ചുരം സംരക്ഷണ സമിതി പ്രവർത്തകരായ വി.എച്ച്. മുനീർ ഹർഷാദ്, അഷ്റഫ്, സതീഷ്, ഷമീർ, സാഹിർ, മുസ്തഫ അനസ്, അനന്തു, വി.കെ. താജുദ്ദീൻ, പി.കെ. സുകുമാരൻ, നസീർ, ഷൗക്കത്ത് എലിക്കാട്, അസൈൻ, ഷാഹിദ് സലീം, എം.പി. മജീദ,് പി.കെ. ആലിഹാജി, ഫൈസൽ എന്നിവർ ഷിഫ്റ്റ് അട്സ്ഥാനത്തിൽ ദിവസങ്ങളോളം കാവലിരുന്നാണ് മാലിന്യം തള്ളാനെത്തിയ വാഹനം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.