അർഷാദി​െൻറ വിയോഗം: നഷ്​ടമായത്​ കുടുംബത്തി​െൻറ തണൽ

അർഷാദി​െൻറ വിയോഗം: നഷ്ടമായത് കുടുംബത്തി​െൻറ തണൽ കൊടുവള്ളി: അർഷാദി​െൻറ വിയോഗത്തിലൂടെ നഷ്ടമായത് ഒരു കുടുംബത്തി​െൻറ തണൽ. ശനിയാഴ്ച രാവിലെ കോഴിക്കോട്-വയനാട് ദേശീയപാതയിൽ പടനിലത്തിനും പതിമംഗലത്തിനുമിടയിൽ ഉപ്പഞ്ചേരിത്താഴത്ത് സലഫി മസ്ജിദിന് സമീപം രാവിലെ ഒമ്പേതാടെയുണ്ടായ വാഹനാപകടത്തിലാണ് അർഷാദ് മരിച്ചത്. കോഴി മൊത്തവിതരണ ലോറിയിലെ ഡ്രൈവറായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെയാണ് അപകടം. മരംമുറി തൊഴിലാളിയായിരുന്ന പിതാവ് ബഷീർ ജോലിക്കിടെ മൂന്നു വർഷം മുമ്പാണ് ഹൃദയാഘാതംമൂലം മരിച്ചത്. ഇേതാടെ കുടുംബത്തി​െൻറ മേൽനോട്ടം ഏക ആൺതരിയായ അർഷാദി​െൻറ ഉത്തരവാദിത്തമാവുകയായിരുന്നു. കുടുംബം കരപിടിച്ചുവരുന്നതിനിടെയാണ് അർഷാദിനെ മരണം തട്ടിയെടുത്തത്. നാട്ടിലെ മുഴുവൻ പരിപാടികളിലും പങ്കെടുത്ത് സേവനപ്രവർത്തനങ്ങളിൽ സജീവമാവുകയും, സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന യുവാവി​െൻറ വിയോഗം നാടിനും കുടുംബത്തിനും തീരാവേദനയാണ് വരുത്തിവെച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച വൈകീട്ട് ആറരയോടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്ന് പൊതുദർശനത്തിനു വെച്ചു. തുടർന്ന് ഏഴുമണിയോടെ പാലക്കുറ്റി ആക്കിപ്പൊയിൽ ജുമാമസ്ജിദിൽ മയ്യിത്ത് നമസ്കാരം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.