ഉള്ള്യേരി: സംസ്ഥാന പാതയില്‍ ആനവാതുക്കല്‍ അങ്ങാടിക്ക് സമീപം കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ കീറിയ ഭാഗം ടാര്‍ ചെയ്യാത്തത് വാഹനയാത്രകാര്‍ക്ക് ഭീഷണിയാവുന്നു. നാലു ദിവസം മുമ്പാണ് റോഡിനു കുറുകെ കീറിയത്. 17ാം വാര്‍ഡിലെ എരവട്ടുകണ്ടി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇതുവഴിയാണ് സ്ഥാപിച്ചത്. എന്നാല്‍, ഈ ഭാഗം പൂര്‍വസ്ഥിതിയിലാക്കാത്തതാണ് ദുരിതമാകുന്നത്. പഞ്ചായത്ത് പി.ഡബ്ല്യു.ഡിക്ക് 29,000 രൂപ കെട്ടിവെച്ചാണ് റോഡ് കീറിയത്. കരാറുകാരന്‍ താല്‍ക്കാലികമായി കോൺക്രീറ്റ് ചെയ്തെങ്കിലും പിറ്റേദിവസംതന്നെ പൂർണമായും ഇളകിപ്പോയിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ ഭാഗം കുത്തനെയുള്ള ഇറക്കംകൂടിയാണ്. വേഗതയില്‍ വരുന്ന ഇരുചക്ര വാഹനങ്ങളും മറ്റും കുഴിയില്‍ ചാടുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. പ്രദേശവാസികള്‍ താല്‍ക്കാലികമായി ഈ ഭാഗം മണ്ണിട്ട് നികത്തിയെങ്കിലും പരിഹാരം ആയിട്ടില്ല. പ്രതിഷേധ സൂചകമായി സമീപത്തെ െറസി. അസോസിയേഷന്‍ സ്ഥലത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.