താലൂക്കുതല സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്

മേപ്പയൂർ: ചങ്ങരംവള്ളി ഭഗത് സിങ് ലൈബ്രറി, ഭഗത് സിങ് യൂത്ത് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് നടത്തുന്നു. കൊയിലാണ്ടി താലൂക്കിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് മത്സരം. ഒരു വിദ്യാലയത്തിൽനിന്ന് രണ്ടുപേർക്ക് പങ്കെടുക്കാം. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 14ന് രാവിലെ 10 മണിക്ക് മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തണം. മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് കമ്മങ്ങാട് കല്യാണി ടീച്ചർ സ്മാരക എൻഡോവ്മ​െൻറ്, മലയിൽ കുഞ്ഞിക്കണ്ണൻ സ്മാരക എൻഡോവ്മ​െൻറ്, കേളോത്ത് കുഞ്ഞസ്സൻ മാസ്റ്റർ സ്മാരക ട്രോഫി, നെഹ്റു യുവ കേന്ദ്ര സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് എന്നിവ നൽകും. ഫോൺ: 9446434685.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.