ചക്കിട്ടപാറ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തത് വിവാദമാവുന്നു പേരാമ്പ്ര: ചക്കിട്ടപാറയിൽ റവന്യൂ വകുപ്പ് ഏറ്റെടുത്ത 4200 ഏക്കർ ഭൂമി വനംവകുപ്പിേൻറതാണെന്ന് ആരോപണം. നാടുവാഴി കൂത്താളി മൂപ്പിൽ നായരുടെ അന്യാധീനപ്പെട്ട സ്ഥലമെന്ന പേരിലാണ് റവന്യൂ വകുപ്പ് ഇത് ഏറ്റെടുത്തത്. എന്നാൽ, പരിസ്ഥിതി സംരക്ഷണ സൗഹാർദ സമിതിയാണ് ഈ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുക്കുന്നതിനെതിരെ രംഗത്തുവന്നത്. അതീവ പരിസ്ഥിതിലോല പ്രദേശവും വംശനാശം നേരിടുന്ന അനേകം വന്യജീവികളുടെ ആവാസകേന്ദ്രവുമായ ഈ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് പതിച്ചുനൽകിയാൽ അത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്താൻ പരിസ്ഥിതി സംരക്ഷണ സൗഹാർദ സമിതി യോഗം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കേന്ദ്ര വനംവകുപ്പ്, ഹരിത ട്രൈബ്യൂണൽ മുതലായ മറ്റ് ഡിപ്പാർട്മെൻറുകൾക്ക് പരാതി നൽകാനും ആവശ്യാനുസരണം സമരപരിപാടികളും നിയമ പോരാട്ടങ്ങളുമായി മുന്നോട്ടുപോകാനും മുതുകാട്ടിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. യോഗത്തിൽ പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ പത്മനാഭൻ പി. കടിയങ്ങാട് അധ്യക്ഷത വഹിച്ചു. കൺവീനർ ജിതേഷ് മുതുകാട്, ഷാജു കോലത്ത് വീട്ടിൽ, ബിജു ചെറുവത്തൂർ, പ്രകാശ് കോമത്ത്, രാജേഷ് തമ്പട്ടത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.