പിണറായി ബി.ജെ.പിയുമായി ഒത്തുകളിക്കുന്നു -ഉമ്മർ പാണ്ടികശാല പേരാമ്പ്ര: കേരളത്തിലെ എൽ.ഡി.എഫ് ഭരണം നിലനിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പിയുടെ ജൽപനങ്ങൾക്ക് വിധേയനാവുകയാണെന്ന് ജില്ല മുസ്‌ലിം ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.കെ. അസൈനാർ അധ്യക്ഷത വഹിച്ചു. സമദ് പൂക്കാട് മുഖ്യപ്രഭാഷണം നടത്തി. എസ്.പി. കുഞ്ഞമ്മദ്, സി.പി.എ. അസീസ്, കല്ലൂർ മുഹമ്മദലി, ടി.കെ. ഇബ്രാഹിം, ഒ. മമ്മു, കെ. കുഞ്ഞലവി, ടി.പി. മുഹമ്മദ്, റസാഖ് കുന്നുമ്മൽ, എ.വി. അബ്ദുല്ല, ആവള ഹമീദ്, മൂസ കോത്തമ്പ്ര, മുനീർ നൊച്ചാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.