must... െവൽഫെയർ പാർട്ടി സ്വാതന്ത്ര്യദിന സംഗമം15ന് കോഴിേക്കാട്: വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സംഗമം നടത്താൻ ജില്ല എക്സിക്യൂട്ടിവ് തീരുമാനിച്ചു. ആഗസ്റ്റ് 15ന് വൈകീട്ട് നാലിന് രക്തസാക്ഷി മണ്ഡപത്തിന് സമീപം പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. 'സംഘ്പരിവാർ ആധിപത്യത്തിൽനിന്ന് രാജ്യ സ്വാതന്ത്ര്യത്തിനായി പൊരുതുക' തലക്കെട്ടിലാണ് പരിപാടി. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. പി.സി. ഭാസ്കരൻ, പി.സി. മുഹമ്മദ് കുട്ടി, എ.എം. അബ്ദുൽ മജീദ്, മുസ്തഫ പാലാഴി എന്നിവർ സംസാരിച്ചു. ജില്ലയിൽ സ്വകാര്യ ബസുകൾ 18ന് ഒാടില്ല കോഴിക്കോട്: വിദ്യാർഥികളുെട യാത്രനിരക്കുകളുൾപ്പെടെ ബസ് ചാർജ് വർധിപ്പിക്കണമെന്നത് അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ബസ് ഒാപറേറ്റേഴ്സ് കോൺഫെഡറേഷൻ പ്രഖ്യാപിച്ച സമരത്തിൽ 18ന് പെങ്കടുക്കാൻ ജില്ല ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. 140 കിലോമീറ്ററിന് മുകളിലുള്ള ബസുകളുടെ പെർമിറ്റ് റദ്ദാക്കിയ നടപടി പിൻവലിക്കുക, വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആഗസ്റ്റ് 18ലെ സൂചന സമരത്തിന് ശേഷവും അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ സെപ് റ്റംബർ 14 മുതൽ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കുന്നതിനും തീരുമാനിച്ചു. സംസ്ഥാന ഫെഡറേഷൻ ട്രഷറർ ഹംസ എരിക്കുന്ന് അധ്യക്ഷത വഹിച്ചു. എം. തുളസീദാസ്, എ. അബ്ദുൽ നാസർ, എം.കെ.പി. മുഹമ്മദ്, മനോജ് കൊയിലാണ്ടി, കെ.സി. മുരളീധരൻ, സുനിൽകുമാർ, റിനീഷ്, എം.എസ്. സാജു, അസൈൻകുട്ടിഹാജി, രഘുനാഥ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.