പേരാമ്പ്ര: രാജ്യത്തെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ വനിതകളുടെ മുന്നേറ്റം അനിവാര്യമാണെന്ന് മഹിള ജനതാദൾ-യു സംസ്ഥാന പ്രസിഡൻറ് രുഗ്മിണി ഭാസ്കരൻ. ചെറുവണ്ണൂരിൽ നടന്ന പേരാമ്പ്ര മണ്ഡലം മഹിള ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മണ്ഡലം പ്രസിഡൻറ് രമാദേവി നാഗത്ത് താഴെ അധ്യക്ഷത വഹിച്ചു. എം.പി. അജിത, വിമല കളത്തിൽ, സുജ ബാലുശ്ശേരി, എം.പി. ശിവാനന്ദൻ, കെ. സജീവൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, ആർ.എൻ. രവീന്ദ്രൻ, വത്സൻ എടക്കോടൻ, സി. സുജിത്ത്, സി.പി. ഗോപാലൻ, സുരേഷ് ഓടയിൽ, അഖിൽകുമാർ, മനയത്ത് ചന്ദ്രൻ, പി. മോനിഷ, സിന്ധു കാപ്പുമ്മൽ, പി.സി. നിഷാകുമാരി, എ.എം. റീജ, റിൻറ സന്തോഷ്, വി.എം. ശാന്ത, കെ.കെ. ഗീത, എ.സി. സിന്ധു എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ. രാജൻ സ്വാഗതവും രമ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.