മുസ്​ലിം യൂത്ത്​ ലീഗ് കേഡർ ക്യാമ്പ്

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് നടത്തിയ കേഡർ ക്യാമ്പ് 'യൂത്ത് സ്െറ്റപ്' ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡൻറ് അലി തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു. 14 ശാഖകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 90 പ്രധിനിധികൾ പങ്കെടുത്തു. വിവിധ സെഷനുകളിൽ തൻസീർ ദാരിമി കാവുന്തറ, പി.സി. മുഹമ്മദ്‌ സിറാജ്, എസ്.പി. കുഞ്ഞമ്മദ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. കല്ലൂർ മുഹമ്മദലി, പാളയാട്ട് ബഷീർ, ആനേരി നസീർ, അസീസ്‌ ഫൈസി, മൂസ കോത്തമ്പ്ര, പി.സി. ഉബൈദ്, മുഹമ്മദലി കന്നാട്ടി, കളത്തിൽ അബ്ദുല്ല, ജൗഹർ പാലേരി, ഉബൈദ് പുത്തലത്ത്, റിയാസ് കുരിക്കൾകണ്ടി, സി.എം. ഖാലിദ്‌ എന്നിവർ സംസാരിച്ചു. ഗഫൂർ സൂപ്പിക്കട, ഇ.കെ. നാസർ, എ. ലിർഷാദ്, സി.പി. മുനീർ, കെ. സാലിം, എൻ.കെ. മുഹമ്മദ്‌ സാലി എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. യുദ്ധഭീകരതക്കെതിരെ ജാഗ്രത സദസ്സ് പേരാമ്പ്ര: യുദ്ധഭീകരതക്കെതിരെ വെള്ളിയൂർ എ.യു.പി സ്കൂൾ വിദ്യാർഥികൾ ജാഗ്രത സദസ്സ് നടത്തി. ജനകീയ വായനശാലയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നൊച്ചാട് പഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മനോജ് അധ്യക്ഷത വഹിച്ചു. യുദ്ധവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുമായി കുട്ടികളും നാട്ടുകാരും വെള്ളിയൂർ ടൗണിൽ റാലി നടത്തി. വാർഡ് മെംബർ ഷിജി, എടവന സുരേന്ദ്രൻ, കെ.എസ്. മൗലവി, വി.എം. അഷ്റഫ്, കെ. മധുകൃഷ്ണൻ, എം.കെ. ഫൈസൽ, കെ. ശോഭന, ശാന്തി മോഹൻ, ടി.കെ. നൗഷാദ്, ലെനിൻഫ്രഡ് സാം, ഹനാൻ സഹർ, മുഹമ്മദ് ഹനാൻ, ജയന്ത് കിഷോർ, ഹൈഫ ഫാത്തിമ, ദാനിഷ് മുഹമ്മദ്, റിഫാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.