സിൽവർ ഹിൽസ്​ േട്രാഫി: ആതിഥേയർക്ക്​ വിജയത്തുടക്കം

കോഴിക്കോട്: സിൽവർ ഹിൽസ് േട്രാഫിക്കുവേണ്ടിയുള്ള അഖില കേരള ഇൻറർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമ​െൻറിന് സിൽവർ ഹിൽസ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ (അണ്ടർ 19) ആതിഥേയരായ സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട്, ഗവ. ബോയ്സ് എച്ച്. എസ്.എസ് മഞ്ചേരിയെ (67-12) പരാജയപ്പെടുത്തി. സിൽവർ ഹിൽസിലെ അഭിഷേക് ജോസഫ് ജെയ്സൺ 13 പോയേൻറാടെ ടോപ് സ്കോററായി. അങ്കിത്ലാൽ 11ഉം ഗവ ബോയ്സ് എച്ച്.എസ്.എസിലെ വി. അജിത് എട്ടും പോയൻറുകൾ വീതവും നേടി. പെൺകുട്ടികളിൽ കോഴിക്കോട് സ​െൻറ് മൈക്കിൾസ് എച്ച്.എസ്.എസ് 54--47ന് സ്പോർട് ഡിവിഷൻ കണ്ണൂരിനെ പരാജയപ്പെടുത്തി. കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ടൂർണമ​െൻറ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രമുഖ സ്കൂളുകളിൽനിന്നു 30 ടീമുകൾ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ ഫാ. തോമസ് തെക്കേൽ, നടൻ സുധീഷ്, േശ്രയ ജയദീപ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ഫാ. ബിജു ജോൺ വെള്ളക്കട സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് പി.എ. തങ്കച്ചൻ, ജില്ല ബാസ്കറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി സി. ശശിധരൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി, മുഹമ്മദ് ഇഷാൻ സാക്കി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.