പേരാമ്പ്ര: എൽ.ഐ.സി ഓഫിസിനു സമീപം നിർത്തിയിട്ട ഓട്ടോയുടെ ബാറ്ററി മോഷണംപോയി. കല്ലോട് തൈക്കണ്ടി മീത്തൽ ബൈജുവിെൻറ ഓട്ടോയിൽനിന്നാണ് പട്ടാപ്പകൽ ബാറ്ററി മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 7.30ഒാടെയാണ് ഓട്ടോ നിർത്തിയിട്ടത്. 8.30ന് വണ്ടി എടുക്കാൻ വന്നപ്പോഴാണ് ബറ്ററി നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ആരോഗ്യ ബോധവത്കരണ ക്ലാസ് പേരാമ്പ്ര: കുരുടിമുക്ക് ജനകീയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസും ലഹരി വിരുദ്ധ ഡോക്യുമെൻററി പ്രദർശനവും സംഘടിപ്പിച്ചു. അരിക്കുളം പി.എച്ച്.സി ഡോ. ആർ.കെ. അഷ്റഫ് ക്ലാസെടുത്തു. 'ജീവിതമാണ് ലഹരി' ഡോക്യുമെൻററി പ്രദർശനം സാമൂഹികപ്രവർത്തകനും ഹെൽത്ത് ഇൻസ്പെക്ടറുമായ സന്തോഷ് കാരയാടിെൻറ നേതൃത്വത്തിൽ നടന്നു. കൂട്ടായ്മ പ്രസിഡൻറ് ദിലീപ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ശ്രീധരൻ സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.