കോഴിക്കോട്: സ്വാതന്ത്ര്യദിനം പ്രമാണിച്ച് 15ന് മലഞ്ചരക്ക് കേരോൽപന്ന വിപണിക്ക് അവധിയായിരിക്കുെമന്ന് മലബാർ പ്രൊഡ്യൂസ് മർച്ചൻറ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ബി.വി. അബ്ദുൽ ജബ്ബാർ അറിയിച്ചു. മേഖല യാത്രയയപ്പ് സമ്മേളനം കോഴിക്കോട്: കഴിഞ്ഞവർഷം മേഖലയിലെ കോളജുകളിൽനിന്ന് വിരമിച്ച അനധ്യാപക ജീവനക്കാർക്ക് കെ.പി.സി.എം.എസ്.എഫ് ഉത്തരമേഖല കമ്മിറ്റി യാത്രയയപ്പ് നൽകി. മലബാർ ക്രിസ്ത്യൻ കോളജിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ പ്രസിഡൻറ് സലീം മമ്പാട് അധ്യക്ഷത വഹിച്ചു. മലബാർ മേഖലയിലെ വിവിധ കോളജുകളിൽനിന്ന് വിരമിച്ച അനധ്യാപക ജീവനക്കാരായ എസ്.എം. നിസാമുദ്ദീൻ, പി.വി. രവീന്ദ്രൻ, ജോസ് കെ. ജോസഫ്, വിനോദ് ബേബി, ജെ. പൗലോസ്, ആർ.എം. അബ്ദുൽ റസാഖ്, പി. അബ്ദുസ്സലാം എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. കെ.സി. സെബാസ്റ്റ്യൻ ഉപഹാരം നൽകി. ജോർജ് സെബാസ്റ്റ്യൻ, ജി. കുര്യൻ, പി. അബ്ദുൽ മജീദ്, പി.പി. അബ്ദുൽ ഹമീദ്, ടി. പ്രവീൺകുമാർ, വി.ടി. വീരേന്ദ്രൻ, വി.ടി. അമീൻ എന്നിവർ സംസാരിച്ചു. കെ.ജി.ഒ.എ ജില്ല പഠനക്യാമ്പ് കോഴിക്കോട്: കേരള ഗസറ്റഡ് ഒാഫിസേഴ്സ് അസോസിയേഷൻ ജില്ല പഠനക്യാമ്പ് ബാങ്ക്മെൻസ് ഒാഡിറ്റോറിയത്തിൽ നടന്നു. 'ഇടതുപക്ഷ ബദലുകളും സേവനമേഖലയും' വിഷയത്തിൽ എ. പ്രദീപ്കുമാർ എം.എൽ.എ ക്ലാസെടുത്തു. 'ട്രേഡ് യൂനിയൻ കടമകളും സാർവദേശീയ-ദേശീയ സ്ഥിതിഗതികളും' വിഷയത്തിൽ കെ. ദാമോദരനും ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം േഡാ. യു. സലിൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി എസ്. സുലൈമാൻ ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു. ജില്ല പ്രസിഡൻറ് പി.പി. സുധാകരൻ അധ്യക്ഷത വഹിച്ചു. എം.കെ. രാജൻ, സി.കെ. ഗീത, പി. രാജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.