സംസ്​ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി വിതരണംചെയ്യും

കലാവസന്തം തീർക്കാനൊരുങ്ങി തലശ്ശേരി തലശ്ശേരി: 47ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം സെപ്റ്റംബർ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സാംസ്കാരികമന്ത്രി എ.കെ. ബാലൻ പറഞ്ഞു. തലശ്ശേരിയിൽ സംഘാടകസമിതി ഒാഫിസ് ഉദ്ഘാടനംചെയ്തശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വൈകുന്നേരം 5.30നാണ് അവാർഡ് വിതരണചടങ്ങ്. 6.15ന് സമഗ്രസംഭാവനക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം അടൂർ ഗോപാലകൃഷ്ണന് മുഖ്യമന്ത്രി സമ്മാനിക്കും. 6.30ന് ചലച്ചിത്രപ്രതിഭകളായ െഎ.വി. ശശി, ഹരിഹരൻ, ശ്രീനിവാസൻ, ബാലചന്ദ്രമേനോൻ, കെ.പി. കുമാരൻ, ജയഭാരതി, രാഘവൻ, കുേട്ട്യടത്തി വിലാസിനി, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, സീമ, നിലമ്പൂർ ആയിഷ, ശ്രീധരൻ ചമ്പാട്, ജനാർദനൻ, പൂവച്ചൽ ഖാദർ എന്നിവരെ ആദരിക്കും. രാത്രി ഏഴിന് മുഖ്യമന്ത്രി അവാർഡുകൾ വിതരണംചെയ്യും. തുടർന്ന് പി. ജയചന്ദ്രൻ, വാണിജയറാം, ബി. വസന്ത്, എം. ജയചന്ദ്രൻ, സിതാര കൃഷ്ണകുമാർ, മഞ്ജരി, ഗായത്രി രമേഷ് നാരായണൻ, മധുമതി, ശ്രേയ, വി.ടി. മുരളി, ജിതേഷ് സോമസുന്ദരം, സൂരജ് സന്തോഷ്, സുദീപ്കുമാർ, രാജലക്ഷ്മി, അൻവർ സാദത്ത് എന്നിവർ അണിനിരക്കുന്ന ഗാനമേളയും ശോഭന, ലക്ഷ്മി ഗോപാലസ്വാമി, വിനീത്, വിനീത്കുമാർ, ഷംന കാസിം, രമ്യ നമ്പീശൻ എന്നിവർ അണിനിരക്കുന്ന നൃത്തവും രമേഷ് പിഷാരടി, കോട്ടയം നസീർ, സുരഭി, വിനോദ് കോവൂർ, ഹരീഷ് കണാരൻ എന്നിവർ അണിനിരക്കുന്ന ഹാസ്യപരിപാടിയും അരങ്ങേറും. വൈകീട്ട് 4.30ന് തെയ്യം, തിറ എന്നീ കലാരൂപങ്ങൾചേർത്ത് ഇരുപതോളം കലാകാരന്മാർ അണിനിരക്കുന്ന നാടോടികലാരൂപങ്ങളുടെ അവതരണത്തോടെ അവാർഡ്നിശക്ക് തുടക്കംകുറിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.