ഉന്നതവിദ്യാഭ്യാസ മേഖലയിൽ സന്തുലിതാവസ്ഥ രൂപപ്പെടണം -എം.എസ്.എം ഉന്നതവിദ്യാഭ്യാസ മേഖലയിൽ സന്തുലിതാവസ്ഥ രൂപപ്പെടണം -എം.എസ്.എം മുക്കം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ സന്തുലിതാവസ്ഥ രൂപപ്പെടണമെന്നും അല്ലാത്തപക്ഷം ആശങ്ക ഒഴിവാകുകയില്ലെന്നും നെല്ലിക്കാപറമ്പ് ഗ്രീന്‍വാലി കാമ്പസില്‍ സംഘടിപ്പിച്ച എം.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ആർട്‌സ്, സയൻസ് കോഴ്സുകളെ പരിഗണിക്കാതെ മെഡിക്കൽ, എൻജിനീയറിങ് രംഗത്തേക്ക് മാത്രം വിദ്യാർഥികൾ തിരിയുന്നതിലൂടെ തൊഴിൽ രംഗത്ത് വൻ പ്രതിസന്ധിയുണ്ടാകും. വിവിധ കോഴ്സുകളിലെ തൊഴിലവസരങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സ്‌കൂൾ പഠന കാലത്തുതന്നെ കുട്ടികൾക്ക് അവബോധമുണ്ടാക്കണം. 'ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത' എന്ന വിഷയത്തിലുള്ള പാനല്‍ ചര്‍ച്ച സൗദി അറേബ്യയിലെ മദീന ത്വയ്യിബ യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. യാസിര്‍ ബിന്‍ ഹംസ ഉദ്ഘാടനം ചെയ്തു. എം.ഐ. ഷാനവാസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. നസീഫ് അധ്യക്ഷത വഹിച്ചു. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ജനറല്‍ കണ്‍വീനർ ടി.കെ. അശ്റഫ്, അബൂബക്കര്‍ സലഫി, സി.പി. സലിം, ഡോ. സാബിര്‍ നവാസ്, ഡോ. കെ. മുഹമ്മദ് ഷഹീർ, താജുദ്ദീന്‍ സ്വലാഹി, എം.കെ. ഇര്‍ഫാന്‍ സ്വലാഹി, അബ്ദുറഹ്മാന്‍ ചുങ്കത്തറ എന്നിവർ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ വൈസ് ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്യും. എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി പി. ലുബൈബ് അധ്യക്ഷതവഹിക്കും. photo Mk MUC3 എം.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' പാനൽ ചർച്ചയിൽ എം.ഐ. ഷാനവാസ് എം.പി മുഖ്യ പ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.