താമരശ്ശേരി: കുടുംബശ്രീയുടെ മഹിള കിസാൻ ശാക്തീകരൺ പരിയോജനയുടെ ഭാഗമായി ഓണക്കാല പൂർവ പച്ചക്കറി വിപണി നിയന്ത്രിക്കാനും കാർഷിക സംസ്കാരം വീണ്ടെടുക്കാനും കുടുംബശ്രീ നടത്തുന്ന കാർഷിക വിപണനമേള 'നാട്ടുപച്ച' ഈങ്ങാപ്പുഴയിൽ ആരംഭിച്ചു. ജില്ലയിലെ കർഷകരും സംഘകൃഷി ഗ്രൂപ്പുകളും ഉൽപാദിപ്പിച്ച വിഷരഹിത പച്ചക്കറികൾ 12 മുതൽ 31 വരെ ന്യായവിലക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനുള്ള വിപുലമായ സംവിധാനമാണ് കുടുംബശ്രീ ഒരുക്കുന്നത്. ജില്ലയിലെ 12 ബ്ലോക്കുകളിൽനിന്ന് മൂന്നു വീതം സി.ഡി.എസുകളെ തിരഞ്ഞെടുത്ത് ഓരോ സി.ഡി.എസിന് നാലു വീതം പച്ചക്കറി ചന്തകളുടെ നിയന്ത്രണ ചുമതല ഏൽപിച്ച് 144 ചന്തകളാണ് പ്രവർത്തനസജ്ജമാക്കുന്നത്. ചന്ത നടത്തുന്നതിന് ഓരോ സി.ഡി.എസിനും 75,000 രൂപ അനുവദിക്കും. ഈ തുക പന്തൽ, ത്രാസ്, ബില്ലിങ് മെഷീൻ, മേശ, കസേര എന്നിവ വാങ്ങുന്നതിന് ഉപയോഗിക്കാം. ചന്തയുടെ നടത്തിപ്പും വിൽപനയും അതത് ബ്ലോക്കിലെ മാസ്റ്റർ കർഷകരുടെ കൂട്ടായ്മയായ 'ജീവ' ടീമാണ് നിർവഹിക്കുക. ഇതിനായി ഒാരോ ജീവ ടീമിനും 20,000 രൂപ വീതം റിവോൾവിങ് ഫണ്ടായും അനുവദിക്കും. ഈ തുക ഉപയോഗിച്ചാണ് കർഷകരിൽനിന്നും സംഘകൃഷി ഗ്രൂപ്പുകളിൽനിന്നും സാധനങ്ങൾ വാങ്ങുന്നത്. ചന്തയിൽ പ്രധാനമായും വാഴക്കുലകൾ, ചേന, കപ്പ, കറിവേപ്പില, ഫാഷൻ ഫ്രൂട്ട്, പുളി, പപ്പായ, വിവിധതരം പച്ചക്കറികൾ, വാഴച്ചുണ്ട്, ചേമ്പിൻതാൾ, ചീര എന്നിവയാണ് മേളയിലെത്തിയത്. കൊടുവള്ളി ബ്ലോക്കിൽ കോടഞ്ചേരി, തിരുവമ്പാടി എന്നിവിടങ്ങളിലാണ് ചന്ത നടത്തുന്ന മറ്റ് സി.ഡി.എസുകൾ. പുതുപ്പാടിയിൽ 12, 19, 26, സെപ്തംബർ രണ്ട് തീയതികളിലാണ് ചന്ത നടത്തുന്നത്. കാർഷിക വിപണനമേള ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നന്ദകുമാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി.സി. കവിത പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ, ഗ്രാമപഞ്ചായത്ത് മെംബർമാരായ റീന ബഷീർ, അംബിക മംഗലത്ത്, കെ.ജി. ഗീത എന്നിവർ സംസാരിച്ചു. എം.കെ.എസ്.പി കൺസൽട്ടൻറ് അമിത ശബരിയ, എം.കെ.എസ്.പി ബ്ലോക്ക് കോഒാഡിനേറ്റർ കെ. അഷ്ടമി, ജീവ ടീം അംഗങ്ങളായ ഷിജി വർഗീസ്, മഞ്ജു ഷിബിൻ, കെ. നാരായണി, കെ. ലളിത, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ ബിന്ദു സാമി, സി.ഡി.എസ് അംഗങ്ങളായ ദേവി രാജൻ, ഷീബ സജി, അജിത മോഹൻ, ആമിന മലയിൽ, ഉഷ വിനോദ്, ലിസി വർഗീസ്, സുമതി സച്ചിദാനന്ദൻ, ശ്രീജ ബിജു, ശാരദ മാധവൻ എന്നിവർ പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്സൻ യു.പി. ഹേമലത സ്വാഗതവും എം.ഇ കൺവീനർ ഗീത ഗോപാലൻ നന്ദിയും പറഞ്ഞു. photo: TSY Kuduba sre Nattupacha കുടുബശ്രീയുടെ ആഭിമുഖ്യത്തിൽ ഈങ്ങാപ്പുഴയിൽ ആരംഭിച്ച നാട്ടുപച്ച പച്ചക്കറി വിപണനമേള TSY Kudumbhasree Vipananamela Nattupach കുടുബശ്രീയുടെ ആഭിമുഖ്യത്തിൽ ഈങ്ങാപ്പുഴയിൽ ആരംഭിച്ച നാട്ടുപച്ച പച്ചക്കറി വിപണനമേള ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.