കോൽക്കളിയുടെ ഗ്രാമീണസ്​പർശവുമായി പുതിയാണ്ടി എന്ന മാധവൻ

കോൽക്കളിയുടെ ഗ്രാമീണസ്പർശവുമായി പുതിയാണ്ടി എന്ന മാധവൻ നന്മണ്ട: അന്യംനിന്നുപോകുന്ന നാടൻകലയായ കോൽക്കളിയെ പരിപോഷിപ്പിക്കുകയാണ് ഉളുങ്കുന്ന് മാധവൻ എന്ന പുതിയാണ്ടി (76). മുണ്ടയിൽ കണാരൻ തമ്പ്രാനിൽ നിന്നും കാരണവന്മാരായ കോറോത്ത് അയ്യൻ, പുതുക്കുടി എയിലാണ്ടി എന്നിവരിൽ നിന്നും മെയ്യഭ്യാസകല സ്വായത്തമാക്കിയ മാധവൻ പ്രായാധിക്യത്തിലും ചുറുചുറുക്കോടെ അരങ്ങ് അടക്കിവാഴുന്നു. ജന്മസിദ്ധമായ കലാവൈഭവം കണ്ട കണാരൻ നായരാണ് കോൽക്കളിയെന്ന നാടൻ കലാരൂപം പഠിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്. നെറ്റി ചുളിക്കുന്നവർ ചുളിക്കെട്ട, അയിത്തം കൽപിക്കുന്നവർ കൽപിക്കെട്ട. മാധവാ നിനക്കിത് വഴങ്ങും എന്ന കണാരൻ തമ്പ്രാ​െൻറ വാക്കുകൾ ഇന്നും ഒരു അശരീരിയായി കാതുകളിൽ മുഴങ്ങുന്നതായി ഇദ്ദേഹം പറയുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി ഇൗ നാടൻ കലാരൂപത്തെ നെഞ്ചിലേറ്റിയിട്ട്. ഒരുകാലത്ത് നാട്ടിൻപുറങ്ങളിലെ ഉത്സവവേളകളിലും തിരുവാതിരനാളിലും വീറുംവാശിയും കൂടിയ മത്സരമായിരുന്നു കോൽക്കളി. കല്യാണ വീടുകളിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിൽ കോൽക്കളി അവതരിപ്പിച്ചിരുന്നു. സമുദായ കല്യാണമാകുേമ്പാൾ വര​െൻറ വീട്ടിൽ നിന്ന് കോൽക്കളിയുമായി വധുവി​െൻറ വീട്ടിലെത്തും. ഇതിനിടയിലുള്ള തമ്പ്രാക്കന്മാരുടെ വീട്ടുപടിക്കൽ കോൽക്കളി അരങ്ങേറണമെന്നുള്ളതും അക്കാലത്തെ ആചാരമായിരുന്നെന്നും ഇദ്ദേഹം പറയുന്നു. ആഹ്ലാദവും ഭാവനയും കൂടിക്കലരുന്ന നാടൻപാട്ടി​െൻറ ആശാൻ കൂടിയാണ് വയോധികനായ ഇൗ കലാകാരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.