കഞ്ചാവുമായി കൽക്കത്ത സ്വദേശി പിടിയിൽ

കഞ്ചാവുമായി െകാൽക്കത്ത സ്വദേശി പിടിയിൽ താമരശ്ശേരി: 50 ഗ്രാം കഞ്ചാവുമായി െകാൽക്കത്ത സ്വദേശി മിഥുനെ (22) പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി ഏഴു മണിയോടെ അമ്പായത്തോടിനടുത്ത് പുല്ലാഞ്ഞിമേട് എസ്റ്റേറ്റിൽ വിൽപന നടത്തുന്നതിനിടയിലാണ് താമരശ്ശേരി എസ്.ഐ സായൂജ്കുമാറി​െൻറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പിടികൂടിയത്. വാങ്ങാനെത്തിയവർ ഓടിരക്ഷപ്പെട്ടു. എസ്റ്റേറ്റിനുള്ളിൽ സ്ഥിരമായി കഞ്ചാവുവിൽപനയും സംഘംചേർന്ന് കഞ്ചാവ് ഉപയോഗവും നടത്തുന്നതായി നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.