തൊഴിൽ നൈപുണ്യ വികസനകേന്ദ്രം ഉദ്ഘാടനം കോഴിക്കോട്: നാഷനൽ സർവിസ് സ്കീം സോഷ്യൽ റിസർച് സൊസൈറ്റിയുമായി ചേർന്ന് നടപ്പാക്കുന്ന തൊഴിൽ നൈപുണ്യ വികസനകേന്ദ്രം ഉദ്ഘാടനം ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജിൽ നടന്നു. അധ്യാപനരീതികളിൽ കാലത്തിനനുസരിച്ച് മാറ്റം വരുത്തണമെന്നും ഇൻറർനെറ്റിെൻറയും റോബോട്ടിക്സിെൻറയും ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറയും സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും എ.പി.ജെ. അബ്ദുൽകലാം ടെക്നോളജിക്കൽ സർവകലാശാല ബോർഡ് ഒഫ് ഗവർണർ അംഗം ഡോ.പി.എ. ഇബ്രാഹീം ഹാജി പറഞ്ഞു. സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന പരിശീലനകേന്ദ്രങ്ങളുടെ ശൃംഖലയിൽ ആദ്യേത്തതാണ് കോഴിക്കോട്ട് തുടങ്ങിയത്. എ.പി.ജെ. അബ്ദുൽകലാം ടെക്നോളജിക്കൽ സർവകലാശാല പ്രോ-വൈസ്ചാൻസലർ ഡോ.എം. അബ്ദുൽ റഹ്‌മാൻ, എ.ഐ.സി.ടി.ഇ. റീജനൽ ഡയറക്ടർ ഡോ.യു. രമേഷ്, നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെൽ സംസ്ഥാന പ്രോഗ്രാം കോഒാഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദ്, എം.പി. അബ്ദുൽ ഗഫൂർ, പോളിടെക്നിക് പ്രിൻസിപ്പൽ കെ.എ. ഖാലിദ്, എൻ.എസ്.എസ് റീജനൽ ഡയറക്ടർ ജി.പി. സജിത്ത്ബാബു, എൻ.എസ്.എസ് ടെക്നിക്കൽ സെൽ ടെക്നിക്കൽ കൺസൾട്ടൻറ് ഡോ. നിസാം റഹ്‌മാൻ, സുഹൈൽ ഹംസ, പ്രോഗ്രാം ഓഫിസർ വിനു റോഷൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.