പന്തീരാങ്കാവ്: ഭാര്യയുടെ പ്രസവവാർത്ത അറിഞ്ഞ് കൂട്ടുകാർക്കും സഹപ്രവർത്തകർക്കും മധുരം നൽകി, നാട്ടിലേക്കൊരു ഹ്രസ്വസന്ദർശനത്തിന് അനുമതി കാത്തിരിക്കുന്നതിനിടയിലാണ് അഹമ്മദ് ശരീഫിെന മരണം കവർന്നത്. ഖത്തറിലെ ദോഹയിൽ ഹമദ് മെഡിക്കൽ കോർപറേഷനിലെ െഎ.ടി വിഭാഗം ഉദ്യോഗസ്ഥനായ പന്തീരാങ്കാവ് അനന്താരിൽ അഹമ്മദ് ശഫീഖ് (34) കഴിഞ്ഞ വ്യാഴാഴ്ചയാണ് താമസസ്ഥലത്തിനടുത്ത് സ്വിമ്മിങ്പൂളിൽ ഹൃദയാഘാതം മൂലം മരിച്ചത്. മരണത്തിെൻറ തലേന്നാണ് ശഫീഖിെൻറ ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. അഞ്ചുവയസ്സുകാരൻ മുഹമ്മദ് യസീദിന് തുണയായി പെൺകുഞ്ഞുകൂടി പിറന്നതോടെ ഏറെ സന്തോഷത്തിലായിരുന്നു ശഫീഖ്. ജോലിസ്ഥലത്തും സുഹൃത്തുക്കൾക്കും അന്നുതന്നെ മധുരം നൽകി. മകെളയും ഭാര്യയെയും കാണാൻ നാട്ടിൽ വന്നുേപാകാൻ, ജോലി ചെയ്യുന്ന സ്ഥാപനത്തിെൻറ അനുമതി വാങ്ങി കാത്തിരിക്കുേമ്പാഴാണ് മരണമെത്തിയത്. തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്ഥിരമായി സുന്നത്ത് നോമ്പ് അനുഷ്ഠിക്കാറുള്ള ശരീഫ്, വ്യാഴാഴ്ച നോമ്പ് തുറന്ന് നമസ്കാരവും കഴിഞ്ഞശേഷമാണ് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ പോയത്. കുളിക്കുന്നതിനിെട ഹൃദയാഘാതം സംഭവിച്ചുവെന്നാണ് നാട്ടിൽ ബന്ധുക്കൾക്ക് ലഭിച്ച വിവരം. അസ്വാഭാവിക മരണമായതിനാൽ കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ചക്കുശേഷമേ മൃതദേഹം നാട്ടിലെത്തിക്കൂവെന്നാണ് വിവരം. നേരത്തേ സ്വകാര്യ ചാനലിൽ ബ്രോഡ്കാസ്റ്റിങ് എൻജിനീയറായി ജോലി ചെയ്യുന്നതിനിടയിലാണ് രണ്ടുമാസം മുമ്പ് ഖത്തറിൽ ജോലി കിട്ടി പോയത്. ഭാര്യ ഡോ. ശൻഫിയത് ശിശുരോഗ വിദഗ്ധയാണ്. റിട്ട. ഡി.എഫ്.ഒ സുലൈമാൻ ഹാജിയുടെയും റംലയുടെയും ഏക മകനാണ് അഹമ്മദ് ശഫീഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.