വാഹന പരിശോധന കർശനമാക്കി; 46 ലൈസൻസുകൾ റദ്ദാക്കി

കോഴിക്കോട്: വാഹനാപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന കർശനമാക്കി. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 44 ലൈസൻസുകൾ റദ്ദാക്കി. ആഗസ്റ്റ് നാലു മുതൽ 11 വരെ ആയിരുന്നു പരിശോധന. മൊത്തം 607 കേസുകളിൽ 6.66 ലക്ഷം രൂപ പിഴ ഈടാക്കി. അനധികൃത പാർക്കിങ് നടത്തിയ 28 കേസുകളും ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാത്ത 354 കേസുകളും സ്പീഡ് ഗേവണർ ഉപയോഗിക്കാത്ത 14 കേസുകളും മദ്യപിച്ച് വാഹനമോടിച്ച ഒരു കേസും രജിസ്റ്റർ ചെയ്തു. റോഡ് നിയമങ്ങൾ ലംഘിച്ച 210 പേരിൽനിന്ന് പിഴ ഈടാക്കി. മദ്യപിച്ച് വാഹനമോടിച്ച നാല് കേസിലും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച അഞ്ച് കേസിലും വാഹനാപകടങ്ങളിൽ 27 കേസിലും ഓവർലോഡ് കയറ്റിയ രണ്ട് കേസിലും വാഹനാപകടത്തിൽ മരണം സംഭവിച്ച അഞ്ച് കേസിലും മറ്റ് നിയമലംഘനങ്ങൾക്കായി മൂന്ന് കേസിലുമാണ് ൈഡ്രവിങ് ലൈസൻസുകൾ റദ്ദാക്കിയത്. പരിശോധന വരും ദിവസങ്ങളിലും തുടരും. p3cl4
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.