പേരാമ്പ്ര: സഹപാഠി തളർന്നെന്നറിഞ്ഞപ്പോൾ അവർ ഓടിയെത്തി അവന് സഹായത്തിെൻറ ചിറക് വിരിച്ചു. പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളജിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ വിങ്സ് ചാരിറ്റബിൾ ട്രസ്റ്റ് ആണ് കോളേജിലെ പൂർവ വിദ്യാർഥിയായ ശ്രീജേഷിന് സ്നേഹഭവനം നിർമിച്ചു നൽകിയത്. വീടിെൻറ താക്കോൽ ദാനം 13ന് വൈകീട്ട് അഞ്ചിന് പേരാമ്പ്ര കല്ലൂർ കാവിന് സമീപം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. സി.കെ.ജി കോളജ് 1994--96 വർഷത്തെ പ്രീഡിഗ്രി വിദ്യാർഥിയായിരുന്ന ശ്രീജേഷ്. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച ധനസഹായം കൊണ്ട് വീടിെൻറ തറ നിർമിക്കുമ്പോഴാണ് അസുഖം കീഴടക്കിയത്. പിന്നീട് ചികിത്സക്ക് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായി. സജീഷ് പുത്തൂരെന്ന സുഹൃത്താണ് പൂർവ വിദ്യാർഥികൾക്ക് മുന്നിൽ ശ്രീജേഷിെൻറ അവസ്ഥ എത്തിച്ചത്. തുടർന്ന് തങ്ങളുടെ പഴയ സഹപാഠിക്ക് വേണ്ടി അവർ കൈകോർത്തു. ഒരു വർഷം കൊണ്ട് ചില സ്ഥാപനങ്ങളുടെ സഹായത്തോടെ വീട് നിർമാണം പൂർത്തീകരിക്കുകയായിരുന്നു. അപൂർവ രോഗം ബാധിച്ച് തളർന്ന സി.കെ.ജി പൂർവ വിദ്യാർഥിയും യുവസാഹിത്യകാരനുമായ രാസിത്ത് അശോകെൻറ ഗാനങ്ങളുടെ സീഡി ഇറക്കാനും ജീവിത കഥ ഇറക്കാനും വിങ്സ് ആണ് സഹായം നൽകിയത്. വീടിെൻറ താക്കോൽദാന ചടങ്ങ് വിജയിപ്പിക്കാൻ കെ. വിനോദൻ ചെയർമാൻ, എൻ.കെ. ഇബ്രാഹിം കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ കെ. വിനോദൻ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര സബ് ഇൻസ്പെക്ടർ മോഹൻദാസ്, വിങ്സ് ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധികളായ വി.വി. ബെന്നി, സി. പി. മോളി, സി.പി. രാജേഷ്, രാസിത്ത് അശോകൻ, സജീഷ് പുത്തൂർ, എം.കെ. ജാഫർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.