അപകടം ക്ഷണിച്ചുവരുത്തി നന്മണ്ട 13ലെ ഒാടകൾ

നന്മണ്ട: സ്ലാബ് പൂർണമല്ലാത്ത ഒാടകൾ അപകടം ക്ഷണിച്ചുവരുത്തുന്നു. നന്മണ്ട 13ലെ ഒാടകളാണ് കാൽനടക്കാരെ വീഴ്ത്തുന്നത്്. കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് സ്ലാബില്ലാത്ത ഒാടകൾ ചാടിക്കടന്ന് വേണം ബസ് കയറാൻ. ചിലതി​െൻറ തുരുെമ്പടുത്ത കമ്പികളും പുറത്തേക്ക് തള്ളിനിൽക്കുന്നത് അപകടസാധ്യത കുട്ടുന്നു. തുറന്നുകിടക്കുന്നവയാവെട്ട മാലിന്യത്തി​െൻറ ഉറവിടമായിട്ടുണ്ട്. ഇത് കൊതുകുകളുടെ പ്രജനനകേന്ദ്രമാകുന്നുമുണ്ട്. റോഡി​െൻറ നവീകരണമാണ് ഒാടകളുടെ നവീകരണത്തിൽ വിഘാതമായി നിൽക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ടൗൺ അനുദിനം വികസിച്ചുകൊണ്ടിരിക്കുേമ്പാഴും ഒാടകൾ സ്ലാബിട്ട് മൂടാത്തതിൽ നാട്ടുകാർക്കും വ്യാപാരികൾക്കും പ്രതിഷേധമുണ്ട്. മഴവെള്ളസംഭരണിയുടെ ടാപ്പ് മാറ്റിയില്ല; കുടിെവള്ളം പാഴാകുന്നു നന്മണ്ട: വില്ലേജ് ഒാഫിസിനടുത്ത് സ്ഥാപിച്ച മഴവെള്ളസംഭരണിയുടെ ടാപ്പ് മാറ്റാത്തതിനാൽ കുടിെവള്ളം പാഴാകുന്നു. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പഞ്ചായത്തിനരികിലെ വീടുകൾക്ക് വിതരണം ചെയ്യാൻ നിർമിച്ച മഴവെള്ള സംഭരണിയിലെ വെള്ളമാണ് ചോർച്ചമൂലം നഷ്ടമാകുന്നത്്. ഒരു പതിറ്റാണ്ട് മുമ്പ് 50,000 രൂപ പഞ്ചായത്തി​െൻറ ഫണ്ട് ഉപയോഗിച്ച് ജില്ലപഞ്ചായത്തി​െൻറ സ്കിൽ ഡെവലപ്മ​െൻറ് സ​െൻററാണ് 25000 ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയുന്ന സംഭരണി നിർമിച്ചത്. മാസങ്ങളോളം നാട്ടുകാർക്ക് പ്രയോജനപ്രദമായ മഴവെള്ള സംഭരണിയുടെ ടാപ്പ് സാമൂഹികവിരുദ്ധർ തകർത്തതോടെയാണ് വെള്ളം ഉപയോഗിക്കാൻ കഴിയാതെവന്നത്. മാസങ്ങൾക്കുമുമ്പ് തകർന്ന ടാപ്പ് മാറ്റിസ്ഥാപിക്കാൻ നടപടികളൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല. കാലവർഷം ദുർബലമായതിനാൽ മുൻകരുതൽ വേണമെന്നും മഴവെള്ളസംഭരണികൾ നിലനിർത്തണമെന്നും സർക്കാറി​െൻറ നിർദേശമുയർന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. കൂടാതെ വില്ലേജ് ഒാഫിസും പരിസരവും സാമൂഹികവിരുദ്ധരുടെ പിടിയിലാണ്. കഴിഞ്ഞദിവസം എക്സൈസ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയപ്പോൾ ആക്രമിക്കപ്പെട്ടതും ഇവിടെവെച്ചാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.