ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ തലയാട് ഒരേങ്കാകുന്നിൽ കനത്തമഴയിൽ പ്രത്യക്ഷപ്പെട്ട ഗർത്തം നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞയാഴ്ച ഒരേങ്കാകുന്നുമ്മൽ സുധാകരെൻറ വീടിനു പിറകിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. കഴിഞ്ഞവർഷം ചീടിക്കുഴി ഭാഗത്തും ചുരുക്കൻകാവിലും ഇതേരൂപത്തിൽ ഗർത്തം രൂപപ്പെട്ടിരുന്നു. 2007 ജൂലൈയിൽ ഒരേങ്കാകുന്ന് മലയിൽ രൂപപ്പെട്ട വിള്ളൽ പ്രദേശവാസികളെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. വയലാട് തോരാട് മലയിലും ഇതേവർഷം 150 മീറ്ററോളം നീളത്തിൽ ഭൂമിയിൽ വിള്ളലുണ്ടായി. പൊതുവെ ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന പ്രദേശംകൂടിയാണ് തലയാട് ചീടിക്കുഴി തോരാട്മലകൾ. ഭൗമശാസ്ത്ര സംഘം പഠനം നടത്തി ഭൂകമ്പസാധ്യതയില്ലെന്നു അന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഭൂചലനത്തിെൻറ ഫലമായാണ് ഇവിടങ്ങളിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതെന്നാണ് ഇവിടം സന്ദർശിച്ച കേന്ദ്ര ദുരന്തനിവാരണ സേനാസംഘം അഭിപ്രായെപ്പട്ടത്. തുടർന്നാണ് ജിേയാളജിക്കൽ സർവേ സംഘം വീണ്ടും പഠനം നടത്തിയത്. ഇൗ വർഷം മഴക്കാലത്ത് വീണ്ടും ഭൂമിയിൽ ഗർത്തങ്ങൾ രൂപപ്പെടുന്നതിനെക്കുറിച്ച് വിദഗ്ധസംഘം പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.