നെഹ്​റുവി​െൻറ ദർശനങ്ങൾ പാഠ്യവിഷയമാക്കണം

കോഴിക്കോട്: രാഷ്ട്രശിൽപിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്റുവി​െൻറ ദർശനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ജവഹർലാൽ നെഹ്റു എജുക്കേഷനൽ ആൻഡ് കൾചറൽ അക്കാദമി കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഫാഷിസത്തി​െൻറ കടന്നുകയറ്റം രാജ്യത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ നെഹ്റുവി​െൻറ ചിന്തകൾ ഏറെ പ്രസക്തമാണെന്നും നെഹ്റുവി​െൻറ ചരിത്രം കോളജ് തലം വരെയുള്ള പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കൗൺസിൽ േയാഗം ആവശ്യപ്പെട്ടു. ചെയർമാൻ വി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. നിജേഷ്, പി.എം. അബ്ദുറഹ്മാൻ, എം. പ്രകാശൻ, പി.ബീന, എം. ശശിധരൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി. അബ്ദുൽ റസാഖ് (ചെയർമാൻ) എം. പ്രകാശൻ (ജന. കൺവീനർ) പി. ബീന (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.